ശാന്തിവനം സ്വാഭാവിക വനമല്ലെന്ന് കെ.എസ്.ഇ.ബി
കൊച്ചി: ശാന്തിവനം സ്വാഭാവിക വനമല്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവര്‍ പദ്ധതി തടസപ്പെടുത്താനാണ് സ്ഥലത്തിന്റെ ഉടമ പരാതി ഉന്നയിക്കുന്നതെന്നും കെ.എസ്.ഇബി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
പദ്ധതിയുടെ ഭാഗമായി ഇനി രണ്ട് കിലോമീറ്ററോളം ലൈന്‍ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തില്‍ അലൈന്‍മെന്റ് മാറ്റുന്നത് കൂടുതല്‍ പരാതികള്‍ക്കിടയാക്കും. പദ്ധതി വൈകുന്നത് മൂലം 7.8 കോടി രൂപയില്‍ നടക്കേണ്ട പദ്ധതിയുടെ ചെലവ് 30.47 കോടി രൂപയായി വര്‍ധിച്ചു.
ശാന്തിവനത്തില്‍ പരമാവധി 40 വര്‍ഷം വരെ പ്രായമുള്ള മരങ്ങള്‍ മാത്രമാണുള്ളത്. ഇത് വിജ്ഞാപനം ചെയ്ത വനഭൂമിയല്ലെന്ന് വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ദേശീയപാത വികസനത്തിനായി ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നു. ദേശാടനപ്പക്ഷികളുടെ സങ്കേതമാണെന്നും വിവിധയിനം ജീവജാലങ്ങളെ സംരക്ഷിക്കുന്നുവെന്നുമുള്ള വാദം സ്ഥാപിത താല്‍പര്യത്തിനുവേണ്ടി ഉയര്‍ത്തുന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."