വര്‍ഗീയതയെ കൂട്ടുപിടിച്ച് മുഖംരക്ഷിക്കാന്‍ സി.പി.എം ശ്രമം: മുല്ലപ്പള്ളി
തിരുവനന്തപുരം: മുങ്ങിത്താഴുന്ന കപ്പലിലെ കപ്പിത്താനാണ് കോടിയേരി ബാലകൃഷ്ണനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.വര്‍ഗീയതയെ കൂട്ടുപിടിച്ച് മുഖം രക്ഷിക്കാനാണ് സി.പി.എം ശ്രമം. മതേതരത്വത്തെ കുറിച്ച് സംസാരിക്കാന്‍ സി.പി.എമ്മിന് യോഗ്യതയില്ല.
മുഖം നഷ്ടപ്പെട്ട നേതാവിന്റെ വിലാപമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകളെ കണ്ടാല്‍ മതി. വികസന നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലേത്.
മാഫിയാ സംഘങ്ങളാണ് സര്‍ക്കാരിനേയും സി.പി.എം നേതൃത്വത്തേയും നയിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്.
അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും അപ്പോസ്തലന്മാരായി സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും മാറി.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച് പരസ്യസംവാദത്തിന് പാര്‍ട്ടി സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."