സുവര്‍ണ മുദ്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: കാലടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാസ്വാദക സമിതിയുടെ സുവര്‍ണ മുദ്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മദ്ദള കലാകാരന്‍ വടക്കുംപാട്ട് രാമന്‍ കുട്ടി,കൊമ്പ് കലാകാരന്‍ പേരാമംഗലം വിജയന്‍, ഇലത്താള കലാകാരന്‍മാരായ കിടങ്ങൂര്‍ വേണു, പരയ്ക്കാട് ബാബു എന്നിവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍.
ഒരുപവന്‍ വരുന്ന സുവര്‍ണ്ണമുദ്രയും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുക. അന്തരിച്ച മേളകലാകാരന്‍ മായന്നൂര്‍ രാമകൃഷ്ണന്‍ നായര്‍ക്ക് മരണാനന്തരബഹുമതിയായി ആസ്വാദകസമിതി സുവര്‍ണ മുദ്രയും അദ്ദേഹത്തിന്റെ കുടുംബത്തിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഗസ്റ്റ് 15 ന് വൈകിട്ട് ആറിന് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാര സമര്‍പ്പണം നടക്കും.
കല്ലൂര്‍ രാമന്‍ കുട്ടിമാരാരെ ചടങ്ങില്‍ ആദരിക്കും.കേരളത്തിലെ ഏറ്റവും പ്രശസ്തരായ 60 ല്‍ പരം വാദ്യകലാകാരന്‍മാര്‍ അണിനിരന്നുള്ള 20-ാമത് കാലടി പഞ്ചവാദ്യോത്സവവും തുടര്‍ന്ന് അരങ്ങേറും.ക്ഷേത്രകലാസ്വാദക സമിതി ഭാരവാഹികളായ എച്ച് പരശുരാമന്‍,കെ നാരായണന്‍,ആര്‍ കെ ദാമോദര,പാലോലി മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."