HOME
DETAILS
MAL
പെരുമാറ്റച്ചട്ടം പ്ലസ്ടു അപേക്ഷകര്‍ക്ക് ദുരിതമാകുന്നു
backup
May 15 2019 | 17:05 PM
കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഹയര്‍സെക്കന്‍ഡറി പഠനത്തിനായി അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സീറ്റ് വര്‍ധനവ് സംബന്ധിച്ച ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവാത്തതാണ് വിദ്യാര്‍ഥികളെ ബാധിച്ചിരിക്കുന്നത്. ഇന്നാണ് അപേക്ഷ നല്‍കേണ്ട അവസാന ദിനം. ആദ്യ അലോട്ട്മെന്റിന് മുന്‍പ് തന്നെ സീറ്റ് വര്‍ധനവ് അറിഞ്ഞാല്‍ തങ്ങളുടെ ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കാകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 23നാണ് അവസാനിക്കുക.
പെരുമാറ്റച്ചട്ടം അവസാനിച്ച് സീറ്റ് വര്ധന് വിവരം പുറത്തു വന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് അതിന്റെ ഗുണം ലഭിക്കില്ല. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതി സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."