അരൂരില്‍ കഞ്ചാവ് മാഫിയ സജീവം
അരൂര്‍: ആലപ്പുഴയുടെ വടക്കന്‍ മേഖലയായ അരൂര്‍ ,ചന്തിരൂര്‍, എരമല്ലൂര്‍ മേഖലകളില്‍ കഞ്ചാവ് മാഫിയയുടെ പിടിയിലാണ്. പൊലിസ് പെട്രോളിങ് ശക്തമാക്കാത്തതാണ് കഞ്ചാവ് മാഫിയ വിലസാന്‍ കാരണം. സ്കൂള്‍ തലങ്ങളില്‍ മുതല്‍ മാഫിയകളുടെ പ്രവര്‍ത്തനം തുടങ്ങുന്നു.
കുട്ടികളുടെ ഇടയില്‍ കുട്ടികള്‍ തന്നേ വിതരണക്കാരാകുന്ന രീതിയാണ് തുടരുന്നത്. വില്‍പ്പനക്കാരായ കുട്ടികള്‍ക്ക് സൗകര്യമുള്ള സ്ഥലത്തു വച്ച് കഞ്ചാവ് കൈമാറുന്നു.
അഞ്ഞൂറു രൂപ മുതല്‍ വിലവരുന്ന പോപ്പിന്‍സ് എന്ന ഓമനപ്പേരില്‍ നീളമുള്ള പൊതികളാക്കി കച്ചവടക്കാരായവര്ക്ക് വിതരണം നടത്തുന്നു.
ഇവര്‍ ചെറു പൊതികളിലാക്കാ ആവശ്യ ക്കാര്‍ക്ക് എത്തിക്കുന്നു. മുന്‍കാലങ്ങ ളില്‍ തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നവരേയും ഉറവിടവില്പന ക്കാരേയും പൊലിസ് പിടികൂടിയിരുന്ന തിനാല്‍ ഇവിടെ കഞ്ചാവ് വില്‍പ്പനക്ക് ഒരു പരിധി വരെ തടയിടാന്‍ കഴിഞ്ഞിരുന്നു.
രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലം കര്‍മ്മനിരതരായ പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ ഇവിടെ കഞ്ചാവ് മാഫിയ തല പൊക്കാന്‍ തുടങ്ങി. പൊതുജനങ്ങള്‍ ഭീതിയുടെ നിഴലിലാണ് കഴിയുനത്.പോലീസ് അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."