HOME
DETAILS
MAL
പേവിഷബാധ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം
backup
May 15 2019 | 17:05 PM
തിരുവനന്തപുരം: പേവിഷബാധയേറ്റ് സംസ്ഥാനത്ത് അടുത്തിടെ മൂന്നുപേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലിന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്കി.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2018ല്‍ ആറുപേരും 2019ല്‍ ഒരാളുമാണ് പേവിഷബാധയേറ്റ് മരിച്ചത്.
ഇതുകൂടാതെ കന്യാകുമാരി സ്വദേശിയായ 30 വയസുകാരനും വെമ്പായം സ്വദേശിയായ എട്ടു വയസുകാരനും മരിച്ചത് പേവിഷബാധ കാരണമാണെന്ന് സംശയമുണ്ട്.
പേവിഷബാധ ചികിത്സയിലൂടെയും പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും പ്രതിരോധിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."