ക്യാപ്സ്യൂളുകള് കണ്ടെത്താന്‍ ശ്രമിക്കൂവെന്ന് ശബരീനാഥന്
തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ തമ്മിലടിച്ച് ഡി.വൈ.എഫ്.ഐ ദേശീയ സെക്രട്ടറി മുഹമ്മദ് റിയാസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന് എം.എല്‍.എയും. ബെന്നി ബെഹനാന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതിനെ പരിഹസിച്ച് മുഹമ്മദ് റിയാസാണ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റുമായി എത്തിയത്.
യു.ഡി.എഫിന് ഇപ്പോള്‍ കണ്‍വീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോള്‍ യു.ഡി.എഫിന് കണ്‍വീനറുടെ ആവശ്യമുണ്ടോ ? ആര്.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നതുമാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍ ? സംഘ്പരിവാര്‍, യു.ഡി.എഫ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ചില മാധ്യമ തമ്പുരാക്കന്മാര് എന്നിവരടങ്ങിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി കണ്‍വീനറാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആര്.എസ്.എസ് തലവനാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഡി.വൈ.എഫ്.ഐ നേതാക്കള്‍ യു.ഡി.എഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ലെന്നും കാര്യങ്ങള്‍ വൃത്തിയായി നോക്കാന്‍ അറിയാമെന്നും ശബരീനാഥന് ഫേസ്ബുക്കിലൂടെ ഇതിന് മറുപടി നല്കി. സംസ്ഥാനത്തെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ സൈബര്‍ അഡ്മിന്മാരെപ്പോലെയാണ് പ്രതികരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് റിയാസിന്റെ പോസ്റ്റ്.
എല്‍.ഡി.എഫ് മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫിസും പരിവാരങ്ങളും കുടുംബവും കസ്റ്റംസ്, എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ്, സി.ബി.ഐ, സ്റ്റേറ്റ് പൊലിസ്, വിജിലന്‍സ് എന്നിവരുടെ അന്വേഷണവലയത്തിലാണെന്നത് അറിയാമല്ലോയെന്നും ന്യായീകരിക്കാന്‍ ക്യാപ്സ്യൂളുകള് കണ്ടെത്താന്‍ ശ്രമിക്കൂവെന്നും ശബരിനാഥന് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."