റോഡ് സുരക്ഷാ ബോധവത്കരണം: 'പപ്പു സീബ്ര' ജില്ലയില്‍
പാലക്കാട്: റോഡ് അപകടങ്ങള്‍ ഇല്ലാതാക്കുക ലക്ഷ്യമിട്ട് റോഡ് സുരക്ഷാ ബോധവത്കരണം നടത്തുന്നതിന് കേരള ജനമൈത്രി പൊലീസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യ ചിഹ്നം പപ്പു സീബ്ര ജില്ലയിലെത്തി, സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്ന പപ്പു സീബ്ര പാലക്കാട് കോട്ടമൈതാനത്തും, മലമ്പുഴ ഐ.ടി.ഐയിലും സ്‌കിറ്റ് അവതരിപ്പിച്ചു. എട്ടിന് ഒറ്റപ്പാലത്തും ഒന്‍പതിന് ആലത്തൂരും പപ്പു പര്യടനം നടത്തും.
പാലക്കാട് എസ്. പി. പ്രതീഷ് കുമാര്‍ ,ഡി.വൈ.എസ്.പി ശശി കുമാര്‍, പാലക്കാട് സൗത്ത് സി.ഐ മനോജ് കുമാര്‍ എന്നിവര്‍ പര്യടനത്തിന് സ്വീകരണം നല്‍കി. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യം, അമിത വേഗത , മദ്യപിച്ചുള്ള ഡ്രൈവിങ് , ഓവര്‍ ടേക്കിങ് തുടങ്ങിയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമുളള ബോധവത്കരണമാണ് സ്‌കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റോഡില്‍ സര്‍ക്കസ് കാണിക്കുന്ന കോമാളിയെ പപ്പു സീബ്രാ ട്രാഫിക് നിയമങ്ങള്‍ പഠിപ്പിച്ചു നേര്‍വഴിക്കാക്കുന്നതാണ് സ്‌കിറ്റിന്റെ വിഷയം. സ്‌കിറ്റ് അവതരണത്തിനിടയില്‍ പപ്പു സീബ്ര കാഴ്ച്ചക്കാരോട് ട്രാഫിക് നിയമങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്‍കും. ലഘുലേഖ വിതരണം , ലഹരിവിരുദ്ധ ബോധവത്കരണം എന്നിവയും പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്്. എ ഡി ജിപി ഡോ. സന്ധ്യയുടേതാണ് ആശയം. ഏപ്രില്‍ 17 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച പര്യടനം ജൂണ്‍ 15ന് തിരുവനന്തപുരത്ത് സമാപിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 10 പൊലിസ് ഉദ്യോഗസ്ഥരടങ്ങിയ തിയറ്റര്‍ ഗ്രുപ്പാണ് ആണ് പര്യടനം നടത്തുന്നത്. സീബ്ര വരകളില്‍ നിന്നും മെനഞ്ഞെടുത്ത പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തിരുവനന്തപുരം സിറ്റി പൊലീസ് സ്‌റ്റേഷന്‍ സീനിയര്‍ സി.പി.ഒ ആയ എസ്. ഷൈജു ആണ് . കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് സംഘം പാലക്കാട് എത്തിയത്. പാലക്കാട് നിന്ന് സഘം തൃശൂര്‍ ജില്ലയില്‍ പര്യടനം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."