മൊറട്ടോറിയം ബാധ്യത വര്‍ധിപ്പിക്കുന്നു; വേണ്ടത് പലിശ ഇളവെന്ന് കര്‍ഷകര്‍
കല്‍പ്പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കര്‍ഷകരുടെ ബാധ്യത വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന പരാതിയുമായി കര്‍ഷക സംഘടനകള്‍.
പലിശയിളവ് നല്‍കി വായ്പ പുതുക്കുന്നതിനുള്ള സാഹചര്യമുണ്ടായാല്‍ നിരവധിയാളുകള്‍ ജപ്തിയില്‍ നിന്ന് രക്ഷപ്പെടും. കൂടാതെ പലിശരഹിത വായ്പ നല്‍കാന്‍ സര്‍ക്കാരും ബാങ്കുകളും തയാറാകണം. സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ക്കും പിന്നാക്ക വികസന കോര്‍പറേഷനിലെ വായ്പകള്‍ക്കും മാത്രമാണ് മൊറട്ടോറിയമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുസംബന്ധിച്ച് കൃത്യമായ വിവരം ആര്‍ക്കുമില്ലാത്തതിനാല്‍ മൊറട്ടോറിയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന വിധത്തിലാണ് റവന്യൂ വകുപ്പും ബാങ്ക് അധികൃതരും പെരുമാറുന്നത്. വയനാട്ടില്‍ ആയിരക്കണക്കിനാളുകളുടെ കൃഷിയിടങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഉത്തരവുകള്‍ക്ക് വ്യക്തമായ നിര്‍വചനമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കാര്‍ഷിക മേഖലയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന് സര്‍ക്കാര്‍ ആത്മാര്‍ഥമായ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ജലസേചനമടക്കമുള്ള സൗകര്യങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉറപ്പുവരുത്താനും കൃഷിയില്‍ കര്‍ഷകനെ പിടിച്ചുനിര്‍ത്താനും നടപടികളുണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. വില്‍പന നികുതി, മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സ്, കെ.എസ്.ഇ.ബി, ടെലിഫോണ്‍ കുടിശിക എന്നിവക്ക് മോറട്ടോറിയം ബാധകമാണോയെന്ന് ആര്‍ക്കും വ്യക്തമല്ല. നഴ്‌സിങ് ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ തൊഴില്‍രഹിതരായി കഴിയുമ്പോഴാണ് വായ്പയുടെ പേരിലുള്ള നടപടികള്‍. സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതിനുശേഷവും വയനാട്ടില്‍ ഒരു കര്‍ഷകന്റെ വീട് ബാങ്ക് ജപ്തി ചെയ്തിരുന്നു. നിരവധിയാളുകള്‍ ഇപ്പോഴും ജപ്തി ഭീഷണിയിലാണ്. അതേസമയം, ജപ്തി നടപടികള്‍ കൈകൊള്ളാനെത്തുന്ന ബാങ്കുകളെ തടയുമെന്ന നിലപാടിലാണ് വിവിധ കര്‍ഷക സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."