അധ്യാപകരുടെ അറസ്റ്റ് ഉടന്‍
മുക്കം (കോഴിക്കോട്): നീലേശ്വരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയെഴുതിയ സംഭവത്തില്‍ അധ്യാപകരുടെ അറസ്റ്റ് ഉടന്‍. ഇന്നോ നാളെയോ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും അധ്യാപരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലിസ് പറഞ്ഞു.
പരീക്ഷയെഴുതിയ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ, ഒരു വിദ്യാര്‍ഥിനിയുടെ തടഞ്ഞുവച്ച പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിച്ചു. അധ്യാപകന്‍ നാല് ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതിയതെന്നും ഈ ഉത്തരങ്ങള്‍ ഒഴിവാക്കി ഫലം പ്രസിദ്ധീകരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ഹിയറിങ്ങില്‍ വിദ്യാര്‍ഥിനി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ ആരംഭിച്ച വകുപ്പുതല അന്വേഷണത്തില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. രണ്ട് വിദ്യാര്‍ഥികളുടെ പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷയെഴുതിയതിനു പുറമെ മറ്റൊരു വിദ്യാര്‍ഥിയുടെയും 32 പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയുടെ ഉത്തരങ്ങളും മാറ്റിയെഴുതിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ വീണ്ടും പരീക്ഷയെഴുതണമെന്ന നിര്‍ദേശമാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് മുന്നോട്ടുവച്ചതെങ്കിലും ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായതിനാല്‍ സാവധാനം തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടിലാണ് അധികൃതര്‍.
അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസ് പൊലിസ് കസ്റ്റഡിയിലെടുക്കും. ഇപ്പോള്‍ തിരുവനന്തപുരത്തെ പരീക്ഷാഭവനിലാണ് ഇവയുള്ളത്. ഉത്തരക്കടലാസും മറ്റും കസ്റ്റഡിയിലെടുക്കുന്നതിനു പിന്നാലെ അധ്യാപകരെ അറസ്റ്റ് ചെയ്യാനാണ് പൊലിസ് തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുക്കുന്ന ഉത്തരക്കടലാസുകള്‍ പൊലിസ് ഫോറന്‍സിക് പരിശോധനക്കായി അയക്കും.
അതേസമയം, വീണ്ടും പരീക്ഷയെഴുതണമെന്ന് ഹയര്‍സെക്കന്‍ഡറി ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയ രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ സേ പരീക്ഷയുടെ ഫോറം നല്‍കി. വീണ്ടും പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ നിലപാടെടുത്തിരുന്നുവെങ്കിലും ഉപരിപഠനം മുടങ്ങാതിരിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് വീണ്ടും പരീക്ഷയെഴുതാന്‍ നിര്‍ബന്ധിതരായത്. പത്ത് ദിവസത്തിനകം ഇവരുടെ ഫലം പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."