കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ 20-ാം സംസ്ഥാന സമ്മേളനം
പാലക്കാട്: കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ 20-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത് ഇന്നു മുതല്‍ 12 വരെ ഊര്‍ജ്ജം 2030 എന്ന പേരില്‍ കലാ സാംസ്‌കാരിക സാങ്കേതിക പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് നിര്‍വഹിക്കും. കെ.എസ്.ഇ.ബി,അനെര്‍ട്ട്,ഇ.എം.സി,ബി.എസ്.എന്‍.എല്‍,ഐ.ആര്‍.ടി.സി,ആര്‍.എ.ഐ.ഡി.സി.ഒ എന്നി സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാകും. ഇതിനൊടൊപ്പം ഉപഭോക്താക്കളുടെ സംശയനിവാരണത്തിനായി കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ ഹെല്‍പ് ഡസ്‌ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. പ്രദര്‍ശനത്തോടൊപ്പം എല്ലാദിവസവും വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ഉദ്ഘാടന ശേഷം പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും ഉണ്ടാകും.
നാളെ രാവിലെ ഒന്‍പതിന് വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങള്‍ സമൂഹമദ്ധ്യത്തില്‍ അവതരിപ്പിക്കുന്ന കലാജാഥ കൂറ്റനാടില്‍ നിന്ന് ആരംഭിച്ച് ജില്ലയിലാകെ പര്യടനം നടത്തും. ഈ കലാജാഥ 11ന് പാലക്കാട് സമാപിക്കും. അന്ന് വൈകുന്നേരം മൂന്നിന് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ പഠന ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം സി.പി.എം.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വഹിക്കും. അതോടൊപ്പം നടക്കുന്ന 'സസ്റ്റെയിനബിള്‍ ഡവലപ്പ്‌മെന്റ് ഇന്‍ ഏനര്‍ജി സെക്ടര്‍' എന്ന ദേശീയ സെമിനാറും അദ്ദേഹം ഉദ്ഘാടനം ചെയ്യും. പാലക്കാട് ഐ.ഐ.ടി.ഡയറക്ടര്‍ പ്രഫ.പി.ബി.സുനില്‍ കുമാര്‍,റ്റി.ഇ.ആര്‍.ഐ ഡയറക്ടര്‍ ഡോ.എ.കെ.സക്‌സേന,കെ.എസ്.ഇ.ബി.ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ എന്‍.വേണുഗോപാല്‍,എന്‍.ശ്രീകുമാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. ഒന്‍പതിന് വൈകുന്നേരം അഞ്ചിന് ഊര്‍ജ്ജമേഖലയിലും,സാങ്കേതിക മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഊര്‍ജ്ജമേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഊര്‍ജ്ജം 2030 എന്ന പേരില്‍ കെ.അശോകന്‍ അവതരിപ്പിക്കുന്ന ഊര്‍ജ്ജ സംവാദവും. തുടര്‍ന്ന് മെഹ്ഫില്‍ സംഗീതനിശയും ഉണ്ടാകും. ാലക്കാട് സ്വരലയ അവതരിപ്പിക്കുന്ന നാടക ലളിതഗാനസന്ധ്യ പത്തിന് വൈകുന്നേരം ആറിന് ഉണ്ടായിരിക്കും. പ്രസാദ് മാത്യു,ആര്‍.ബാബു,ഡോ.പി.രാജന്‍,എ.കെ.മോഹനദാസന്‍,പ്രേംകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."