പത്മരാജന് പുരസ്കാരം 'സുഡാനി ഫ്രം നൈജീരിയക്ക്'
തിരുവന്തപുരം: 27ാമത് പത്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ് സക്കരിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' യ്ക്ക് ലഭിച്ചു. മികച്ച സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനുമാണ് അവാര്‍ഡ് നല്‍കുക.
മുഹ്സിന് പരാരി, സക്കരിയ എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍. സംവിധായകന് 20,000 രൂപയും, തിരകഥാകൃത്തുക്കള്‍ക്ക് 10,000 രൂപ വീതവും നല്‍കും. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരത്തിന് ഇ.സന്തോഷ് കുമാര്‍ രചിച്ച ' നാരകങ്ങളുടെ ഉപമ' തെരഞ്ഞെടുക്കപെട്ടു. ചെറുകഥാകൃത്തിന് 10,000 രൂപയാണ് പുരസ്കാര തുക. മെയ് 25ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. പത്മരാജന് മെമോറിയല്‍ ട്രസ്റ്റ് ചെയര്മാന് വിജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി ബൈജു ചന്ദ്രന്, സണ്ണി ജോസഫ്, പ്രദീപ് പനങ്ങാട്, ഗ്രേസി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."