HOME
DETAILS

എസ്.എസ്.എല്‍.സി തുടര്‍പഠനത്തിന് വേണ്ടത്ര സീറ്റുകളില്ല

  
backup
May 06 2017 | 20:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a0%e0%b4%a8



പാലക്കാട്: എസ്.എസ്.എല്‍.സി പരീക്ഷഫലം വന്നുകഴിഞ്ഞു. വിദ്യാര്‍ഥികളുടെ മനസ്സില്‍ സന്തോഷങ്ങളും സങ്കടങ്ങളും അലതല്ലുന്ന നിമിഷങ്ങള്‍. ഒപ്പം ഭാവിയെക്കുറിച്ചുള്ള ആശങ്കകളും. ഇനിയെന്ത് ചെയ്യും എന്ന ചോദ്യമാണ് ഓരോരുത്തരിലും.
പ്‌ളസ് ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ, പോളിടെക്‌നിക് തുടങ്ങി നിരവധി വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. മികച്ച വിജയം കരസ്ഥമാക്കിയവര്‍ ഏതെടുക്കണമെന്ന ആശങ്കയിലിരിക്കുമ്പോള്‍ മറ്റു ചിലര്‍ അഡ്മിഷന്‍ ലഭിക്കുമോ എന്ന പേടിയിലാണ്. കാരണം ജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭിക്കാനുള്ള സീറ്റുകള്‍ ജില്ലയില്ല.
93.63% ആണ് പാലക്കാടിന്റെ വിജയശതമാനം. പരീക്ഷയെഴുതിയ 42,379 വിദ്യാര്‍ത്ഥികളില്‍ 39,681 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. എന്നാല്‍ വിജയം കരസ്ഥമാക്കിയ ഇത്രയും വിദ്യാര്‍ത്ഥികള്‍ക്കും ഗവണ്‍മെന്റ് സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാനിടയില്ല.
ജില്ലയില്‍ 152 സ്‌കൂളുകളിലായി 27,150 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. സയന്‍സ് വിഭാഗത്തില്‍ 13,036, കൊമേഴ്‌സ് 8,150, ഹ്യുമാനിറ്റിസ് 5,964 എന്നിങ്ങനെയാണ് നിലവിലെ സീറ്റുകള്‍. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലായി സയന്‍സിനു 9495, കൊമേഴ്‌സിനു 5915, ഹ്യുമാനിറ്റീസിനു 4905 സീറ്റുകളുണ്ട്. മാനേജ്‌മെന്റ് മേഖലയില്‍ സയന്‍സില്‍ 1455, കൊമേഴ്‌സ് 915, ഹ്യുമാനിറ്റീസ് 565 എന്നിങ്ങനെയാണ് സീറ്റുകള്‍. കമ്യൂണിറ്റി ക്വോട്ടയില്‍ 855 സീറ്റുകളും അണ്‍എയ്ഡഡ് മേഖലയില്‍ 4,600 സീറ്റുകളുമുണ്ട്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ 25 സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ തന്നെ 2025 സീറ്റുകളാണുള്ളത്. രണ്ടു മുതല്‍ നാലു വരെ ട്രേഡുകളിലായി ഓരോ സ്‌കൂളിനും 30 വീതം സീറ്റുകളുണ്ട്.
ഐ.ടി.ഐയുടെ കാര്യത്തിലും സീറ്റുകളുടെ എണ്ണത്തില്‍ കുറവ് തന്നെയാണ്. സര്‍ക്കാര്‍, എയ്ഡഡ്,അണ്‍എയ്ഡഡ് മേഖലകളിലായി 3237 സീറ്റുകളെ ഉള്ളൂ. സര്‍ക്കാര്‍ മേഖലയില്‍ ആറ് ഐ.ടി.ഐകളുണ്ട്. മലമ്പുഴ, മലമ്പുഴ-വനിത, കുഴല്‍മന്ദം, അട്ടപ്പാടി, നെന്മാറ, വാണിയംപാറ എന്നിവയാണവ. സംസ്ഥാനത്തെ എ ഗ്രേഡ് ഐ.ടി.ഐകളിലൊന്നായ മലമ്പുഴ എന്‍.സി.വി.ടി, എസ്.സി.വി.ടി വിഭാഗങ്ങളിലായി 19 ട്രേഡുകളാണുള്ളത്. ഇതിലാകെ 526 സീറ്റുകളെ ഉള്ളൂ.  കുഴല്‍മന്ദം, അട്ടപ്പാടി, നെന്മാറ, വാണിയംകുളം എന്നിവിടങ്ങളില്‍ 600 സീറ്റുകളുണ്ട്. എയ്ഡഡ് ഐ.ടി.ഐകളായ എളുമ്പലാശ്ശേരി 42, വാണിയംകുളം 63, നെന്മാറ 73, കൊഴിഞ്ഞാമ്പാറ 21 എന്നിങ്ങനെയാണ് സീറ്റ് നില.
പിന്നെ ബാക്കിയുള്ളത് പോളിടെക്‌നിക്കുകളാണ്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി 3,606 സീറ്റുകളാണുള്ളത്. പാലക്കാട്, ഷൊര്‍ണ്ണൂര്‍ ഗവ. ഐടിഐകളിലായി 590 സീറ്റുകള്‍. പാലക്കാട് കൂട്ടുപാത ഗവ. പോളിടെക്‌നിക് കോളേജില്‍ ആറു ബ്രാഞ്ചുകളിലായി 60 വീതം സീറ്റാണുള്ളത്. ഷൊര്‍ണൂര്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്‌നിക് കോളജില്‍ 180 സീറ്റുകളാണുള്ളത്. ചെര്‍പ്പുളശ്ശേരി, വടക്കഞ്ചേരി, അട്ടപ്പാടി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ എയ്ഡഡ്  കോളജുകളില്‍ 986 സീറ്റുകളുണ്ട്.
എല്ലാ മേഖലകളിലുമായി 36,000 ത്തോളം സീറ്റുകളാണുള്ളത്. എന്നാല്‍ ജില്ലയില്‍ 39,681 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. ഈ വ്യത്യാസം വിദ്യാര്‍ഥികളുടെ അഡ്മിഷനെയാണ് ബാധിക്കുന്നത്. 3,000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാതെ സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരും.
മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ചേരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരും. സര്‍ക്കാര്‍ പൂര്‍ണവിജയം കൈവരിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ അതിനുശേഷം അവരുടെ തുടര്‍പഠനത്തിനായി കൂടുതല്‍ സ്‌കൂളുകളോ സീറ്റുകളോ അനുവദിക്കുന്നില്ല.  അതുകൊണ്ട് തന്നെ പല വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുകയോ സ്വകാര്യ സ്‌കൂളിലേക്ക് പോവുകയോ ചെയ്യുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago