പ്രളയബാധിതരെ നേരിട്ടു കാണാന്‍ വി.എസ് എത്തി
പാലക്കാട് : മലമ്പുഴ മണ്ഡലത്തിലെ പ്രളയബാധിതരെ കാണാന്‍ എം.എല്‍.എയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ നേരിട്ടെത്തി. ദുരിതബാധികരുടെ ആകുലതകള്‍ കേള്‍ക്കുകയും നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തു. എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പരിസരം എന്നിവിടങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ എം.എല്‍.എയെ നേരിട്ടുകണ്ട് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കഞ്ചിക്കോട് അപ്നാ ഘറിലും വി.എസ് സന്ദര്‍ശിച്ചു.
എലപ്പുള്ളി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ 120 ലേറെ അപേക്ഷകള്‍ ലഭിച്ചു. മഴക്കെടുതിയില്‍ വീട്, കൃഷി നശിച്ചവരുടെ അപേക്ഷകളാണ് കൂടുതലും ലഭിച്ചത്. വെള്ളേക്കുളം ഇന്‍ഡസില്‍ കമ്പനിയുടെ പ്രതിനിധി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള അഞ്ചു ലക്ഷം രൂപയുടെ ചെക്ക് എം.എല്‍.എക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിധിന്‍ കണിച്ചേരി, മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ സുഭാഷ് ചന്ദ്രബോസ്,പി.എ. എ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രതിനിധികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും എം.എല്‍.എ അഭിനന്ദിച്ചു. അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എം.എല്‍.എ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. വിവിധ പാടശേഖരസമിതി പ്രതിനിധികള്‍ പാടങ്ങളില്‍ വെള്ളം കയറി ഒന്നാംവിള നശിച്ചതും ബണ്ടുകള്‍ തകര്‍ന്നതോടെ രണ്ടാംവിള ഇറക്കാന്‍ കഴിയാത്തതുമായ നിലവിലെ അവസ്ഥ വിശദീകരിച്ചു.
പുതുശേരി ഗ്രാമ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ തുടങ്ങിയവരും സംസാരിച്ചു. വന്യമൃഗ ശല്യം പരിഹരിക്കുവാന്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. തുടര്‍ന്ന് കഞ്ചിക്കോട് അപ്നാ ഘറിലെ ദുരിതാശ്വാസ ക്യാംപിലെ ആളുകളെ കാണാനെത്തി. ക്യാംപ് നിവാസികളുടെ ആവശ്യങ്ങളും വി.എസ്.ചോദിച്ചറിഞ്ഞു. ക്യാംപില്‍ ഭക്ഷണം പാചകം ചെയ്തു നല്‍കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും കൂടെ ഫോട്ടോ എടുക്കാനും വി.എസ്.സമയം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."