കുഫോസിന് എ.ഐ.സി.ടി.ഇ അംഗീകാരം
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയ്ക്ക് (കുഫോസ് ) ആള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ചു. കുഫോസ്, സ്കൂള്‍ ഓഫ് ഓഷന്‍ എന്‍ജീനിയറിങ് ആന്‍ഡ് അണ്ടര്‍ വാട്ടര്‍ ടെക്നോളജിയില്‍ നടത്തുന്ന നാല് വര്‍ഷത്തെ എന്ജീനിയറിങ്് ബിരുദ കോഴ്സായ ബി.ടെക് ഫുഡ് ടെക്നോളജിക്കാണ് എ.ഐ.സി.ടിഇയുടെ അംഗീകാരം ലഭിച്ചത്. 2017-18 അധ്യയന വര്‍ഷത്തില്‍ തുടങ്ങിയ ഈ കോഴ്സിന് 60 സീറ്റുകളിലേക്ക് പ്രവേശനം നടത്താനാണ് എ.ഐ.സി.ടി.ഇ അനുമതി നല്‍കിയിരിക്കുന്നത്.
കുഫോസ് നടത്തുന്ന മറ്റൊരു ബിരുദ കോഴ്സായ ബി.എഫ്.എസ്.സിക്ക് (ഫിഷറീസ് സയന്‍സ് ) ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അംഗീകാരം നേരത്തെ തന്നെയുണ്ട്. കേരളത്തിലെ സമുദ്ര ഭക്ഷ്യ വ്യവസായകയറ്റുമതി രംഗത്തിന് വലിയ മുതല്‍കൂട്ടാവും കുഫോസിന്റെ ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സിന് ലഭിച്ച എ.ഐ.സി.ടി.സി ആംഗീകാരമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."