പൂര്‍വ വിദ്യാര്‍ഥി, അധ്യാപക കൂട്ടായ്മ നടത്തി
പെരുമ്പാവൂര്‍: പഴയകാല വിദ്യാലയ ഓര്‍മകളിലേക്ക് ഒരുവട്ടം കൂടി അവര്‍ ഒത്തുചേര്‍ന്നു. 1985ലെ ആശ്രമം ഹൈസ്‌കൂള്‍ 10-ാം തരത്തിലെ മൂന്ന് ഡിവിഷനുകളില്‍ പഠിച്ചിരുന്നവരും അവരെ പഠിപ്പിച്ചിരുന്ന അധ്യാപകരുമാണ് കൂട്ടായ്മ 85 എന്ന പേരില്‍ പെരുമ്പാവൂര്‍ അപ്പൂസ് ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയത്.
90ന്റെ നിറവില്‍ എത്തിയ പഴയകാല അധ്യാപകന്‍ എം.സി കോശിസാറിന്റെ നവതിയാഘോഷവും ഇതിനോടൊപ്പം നടന്നു. സ്‌കൂളിലെ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് ഫിലിപ്പ് തിരുവല്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്രമ ജീവിതം നയിക്കുന്ന 20 അധ്യാപകരും അവരുടെ കുടുംബാംഗങ്ങളേയും പ്രത്യേക താല്‍പര്യമെടുത്താണ് പഴയ വിദ്യാര്‍ത്ഥികള്‍ ഈ കൂട്ടായ്മയില്‍ കണ്ണികളാക്കിയത്.
1985-ലെ മൂന്ന് ബാച്ചുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളില്‍ 75 വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയ പ്രസിഡന്റ് പി.ജി സജീവ്, ബാലചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ സാം അലക്‌സ് ബേബി, സെക്രട്ടറി സി.എ ഷാജിമോന്‍, അലക്‌സ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."