പ്രളയത്തിലും പഠിക്കാതെ..
ശ്രീകണ്ഠപുരം: പ്രളയത്തിന്റെ ഭീതി വിട്ടൊഴിയും മുന്‍പേ മലയോരത്ത് കുന്നിടിക്കുന്നത് വീണ്ടും വ്യാപകമാകുന്നു. നഗരസഭയില്‍ നിടിയേങ്ങ വില്ലേജിലെ ചേപ്പറമ്പ് കാംബ്ലാരിയിലാണു പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ക്രഷര്‍ ലോബികള്‍ കുന്നുകള്‍ ഇടിക്കുന്നത്.
ഏക്കര്‍ കണക്കിന് സ്ഥലത്ത് മലകള്‍ക്കു മൂന്നുവശമായി പ്രവര്‍ത്തിക്കുന്ന ക്രഷറുകള്‍ക്കായാണ് കുന്നിടിക്കുന്നത്.
അലോറ ദേവസ്ഥാനത്തിനടുത്ത ഈ കുന്നിന്‍ചെരുവില്‍ നിരവധി വീടുകളും ആദിവാസി കോളനിയുമുണ്ട്. കുന്നിടിച്ചതിനു ശേഷം ഇവിടെ ശക്തമായ കാറ്റ് വീശിയടിക്കുകയാണെന്നും അതിനാല്‍ പേടിയോടെയാണ് കഴിയുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ദേവസ്ഥാന അധികൃതരും യുവജന സംഘടനകളും ഇതിനെതിരേ നേരത്തെ അധികൃതര്‍ക്കു പരാതി നല്‍കുകയും പ്രതിഷേധ സമരങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും പരിഹാരമൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."