HOME
DETAILS
MAL
ശ്രീലങ്കന്‍ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഓള് ഇന്ത്യാ തൗഹീദ് ജമാഅത്ത്
backup
May 15 2019 | 17:05 PM
തിരുവനന്തപുരം: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിവസമുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഓള് ഇന്ത്യാ തൗഹീദ് ജമാഅത്തിന് യാതൊരു പങ്കുമില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐസിസ് നടത്തിയ ആക്രമണത്തില്‍ ശ്രീലങ്കന്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയ്ക്ക് ബന്ധമുള്ളതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ട്. പേരില്‍ തൗഹീദ് എന്ന വാക്ക് അടങ്ങിയതിനാല്‍ തങ്ങളുടെ സംഘടനയ്ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ജനം ടി.വിയും ജന്മഭൂമി പത്രവുമാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണയുളവാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുള്ളത്. ഇവര്‍ക്കെതിരേ നിയമ നടപടികള്‍ ആലോചിച്ചു വരുന്നതായും സംഘടനാഭാരവാഹികളായ ചെങ്കോട്ട ഫൈസല്‍, അമീന് തുടങ്ങിയവര്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."