HOME
DETAILS
MAL
നാളെ ആരംഭിക്കാനിരുന്ന വായ്പ അവലോകനയോഗം ആര്.ബി.ഐ മാറ്റിവച്ചു
backup
September 28 2020 | 10:09 AM
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 29ന് ആരംഭിക്കാനിരുന്ന വായ്പ അവലോകനയോഗം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റിവച്ചു. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നടക്കേണ്ട അവലോകന യോഗമാണ് മാറ്റിവച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.മൊറട്ടോറിയംകാലത്തെ പലിശ സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിനുപിന്നാലെയാണ് ആര്‍ബിഐ യോഗം മാറ്റിയത്.
https://twitter.com/RBI/status/1310497613909839872
മോറട്ടോറിയം കാലയളവില്‍ മാറ്റിവെച്ച ഇഎംഐയുടെ പലിശ ഈടാക്കുന്നതിനെതിരെ നല്കിയ ഒരുകൂട്ടം ഹര്‍ജികളില്‍ രേഖാമൂലം തീരുമാനം അറിയിക്കണമെന്ന്സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തല്‍ ഉടനെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."