നടിയെ ആക്രമിച്ച കേസ്: മൊഴിമാറ്റിപ്പറയാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷി,പരാതി നല്‍കി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റിപ്പറയാന്‍ ഭീഷണിപ്പെടുത്തുന്നതായി മുഖ്യസാക്ഷി. പൊലിസില്‍ നല്‍കിയ മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യസാക്ഷി വിപിന്‍ലാല്‍ പൊലിസില്‍ പരാതി നല്‍കി. വിപിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് 195 എ, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസില്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.
ഫോണിലൂടേയു കത്തുകള്‍ മുഖേനയും ഭീഷണിയുണ്ടെന്ന് വിപിന്‍ ലാല്‍ പരാതിയില്‍ പറയുന്നു. സാക്ഷി മൊഴിനല്‍കാനുള്ള ദിവസം അടുത്തുവരുന്നതിനിടെയാണ് ഭീഷണി.
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് വിപിന്‍ലാല്‍. വിപിന്‍ ലാലാണ് നേരത്തെ ജയിലില്‍ വെച്ച് ഈ കേസിലെ മുഖ്യ പ്രതികളായ സുനില്‍ കുമാര്‍ അടക്കമുള്ളവരെ കത്തെഴുതാന്‍ സഹായിച്ചത്. കൃത്യം നടത്തിക്കഴിഞ്ഞെന്നും ഇനി ലഭിക്കേണ്ട പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."