തുമ്പി സര്‍വേ നാളെ മുതല്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍
കുമളി: മൂന്ന് ദിവസം നീണ്ട രണ്ടാമത് തുമ്പി സര്‍വേയ്ക്ക് നാളെ പെരിയാര്‍ കടുവാ സങ്കേതത്തിലെ തുടക്കമാവും.
ഇന്ത്യന്‍ ഡ്രാഗണ്‍ ഫ്ളൈ സൊസൈറ്റിയും പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും സംയുക്തമായാണ് 7 മുതല്‍ 9 വരെ സര്‍വേ നടത്തുന്നത്. ഇന്ത്യന്‍ ഡ്രാഗണ്‍ ഫ്ലൈ സൊസൈറ്റിയില്‍ നിന്നുള്ള ബാലചന്ദ്രന്, സുജിത് വി ഗോപാലന് എന്നിവരുടെ നേതൃത്വത്തിലുള്ള 120 തോളം വോളന്റിയര്‍മാരും പെരിയാര്‍ കടുവാ സങ്കേതത്തിലെ പെരിയാര്‍ നേച്ചര്‍ ക്ലബ് സ്റ്റുഡന്സുമാണ് സര്‍വേയില്‍ പങ്കെടുക്കുക. നാലുപേര്‍ ഉള്‍പ്പെട്ട 17 ടീമുകളായി തിരിഞ്ഞാണ് സര്‍വേ നടക്കുക. ഓരോ ടീമിലും ഒരു എക്സ്പെര്‍ട്ടും ഒരു ഫോട്ടോഗ്രാഫറും ഉള്‍പ്പെടെ നാലുപേരാണ് ഉണ്ടാവുക.
കഴിഞ്ഞ വര്‍ഷം 77 ഇനം തുമ്പികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. പത്തിനം തുമ്പികള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയും നാലിനം അപൂര്‍വ ഇനത്തില്‍പ്പെട്ടതും ഒരിനം 80 വര്‍ഷത്തിനുശേഷം ആദ്യമായാണ് കണ്ടെത്തിയത്. ഏഷ്യന്‍ എമറാള്‍ഡ് എന്ന അത്യപൂര്‍വ ഇനം തുമ്പികളെ 1934 ശേഷം കഴിഞ്ഞ വര്‍ഷമാണ് പെരിയാറില്‍ വീണ്ടും കണ്ടെത്തിയത്.
സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് 7ന് രാവിലെ പത്തിന് ആനവച്ചാല്‍ ബാംബുഗ്രോവില്‍ പരിശീലനം നല്‍കും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, തുമ്പി സര്‍വേ വിദഗ്ദര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."