HOME
DETAILS
MAL
അജണ്ടയെ ചൊല്ലി തര്‍ക്കം: കോഴിക്കോട് നഗരസഭ കൗണ്‍സിലില്‍ കയ്യാങ്കളി
backup
September 28 2020 | 12:09 PM
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബുരാജും കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ പി എം നിയാസുമാണ് ഏറ്റുമുട്ടിയത്. പ്രതിപക്ഷ അംഗങ്ങള്‍ അജണ്ട കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം നിര്‍ത്തിവച്ചു.മെഡിക്കൽ കോളേജ് റസ്റ്റ് ഹൗസ് കെട്ടിടത്തിൽ മൂന്ന് മീറ്റർ നീളത്തിൽ ഷീറ്റിട്ടഭാഗം തറവാടക നിശ്ചയിച്ച് നൽകാനുള്ള അജണ്ട മാറ്റിവയ്ക്കാൻ ഭരണപക്ഷ അംഗം ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."