കുടുംബശ്രീ കായികമേള 8നും കലോത്സവം 14നും
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കലാ-കായിക മേളകള്‍ സംഘടിപ്പിക്കുന്നു. കായിക മത്സരം എട്ടിന് പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കലോത്സവം 14ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലും നടക്കുമെന്ന് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സാജിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ ഒന്നരലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലം മുതല്‍ ജില്ലാതലംവരെ കലാകായിക മത്സരങ്ങള്‍ നടന്ന് വരികയാണ്.
സി.ഡി.എസ് തലം വരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചു. താലൂക്കുതല കലോത്സവം 10ന് ബീനാച്ചി ഗവ. ഹൈസ്‌കൂള്‍, മേപ്പാടി ഗവ. ഹൈസ്‌കൂള്‍, പനമരം ഗവ.എല്‍. പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. സി.ഡി.എസ് തല കലാകായിക മത്സരങ്ങളിലെ വിജയികളെ ഉള്‍പ്പെടുത്തിയാണ് ജില്ലാതല മത്സരം സംഘടിപ്പിക്കുക.
പ്രശസ്ത കായികതാരം ഒ.പി ജെയ്ഷ ഉദ്ഘാടനം ചെയ്യും. കലോത്സവവും കുടുംബശ്രീ ജില്ലാ വാര്‍ഷികവും കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സിനിമാ താരങ്ങളായ അബുസലീം, അനുസിത്താര എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
വിവിധ തലങ്ങളിലായി പതിനായിരത്തോളം കലാകായിക പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. 13ന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റ നഗരത്തില്‍ വിളംബരജാഥ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ചെയര്‍മാനായും, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സാജിത കണ്‍വീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി ജയചന്ദ്രന്‍, കെ.എ ഹാരിസ്, കെ.ടി മുരളി, പി.കെ സുഹൈല്‍, എസ് ഷീന എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."