കലക്ടറുടെ ഉത്തരവിനു പുല്ലു വില ചെക്കു ഡാമുകള്‍ തുറന്ന പടി
ഈരാറ്റുപേട്ട: കലക്ടറുടെ ഉത്തരവുണ്ടായിട്ടും തുറന്ന ചെക്കുഡാമുകള്‍ തുറന്ന പടി തന്നെ രണ്ടു ദിവസത്തിനുള്ളില്‍ മീനച്ചിലാറ്റിലെ ചെക്കു ഡാമുകള്‍ എല്ലാം അടക്കണമെന്ന കലക്ടറുടെ നിര്‍ദ്ദേശം തദ്ദേശ സ്ഥാപനങ്ങള്‍ പാലിച്ചിട്ടില്ല.
ഈരാറ്റുപേട്ടയിലെ വലിയ ചെക്കു ഡാമായ മുക്കടചെക്കു ഡാം അറ്റ കുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ആറു മാസം മുന്‍പ് തുറന്നു വച്ചതാണ് എന്നാല്‍ പണി പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയും ചെക്കു ഡാമുകള്‍ അടക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ കൂട്ടാകുന്നില്ല ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റിലെ മുക്കടചെക്കു ഡാമില്‍ വാട്ടര്‍ അതോറിട്ടിയുടെ ഉല്‍പ്പടെ മൂന്ന് കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ചെക്കു ഡാമുകളില്‍ നിറഞ്ഞു നില്ക്കുന്ന വെള്ളം കിണറുകളില്‍ ഊറിവരുന്നതാണ് വിതരണത്തിനായി പമ്പ് ചെയ്യുന്നത്. പള്ളിപ്പാറ ജലവിതരണ പദ്ധതി കിണറ്റില്‍ വെള്ളം ഇല്ലാത്തതു കാരണം ജലവിതരണം മുടങ്ങിയിരുന്നു.
കിണറിലേക്ക് വെള്ളം പമ്പു ചെയ്തു നിറച്ച ശേഷം അവിടെ നിന്നും ടാങ്കിലേക്ക് പമ്പു ചെയ്താണ് കഴിഞ്ഞദിവസം ജലവിതരണം നടത്തിയത് ഇതിനായി പ്രത്യേക മോട്ടോര്‍ സ്ഥാപിക്കേണ്ടതായും വന്നു.തീക്കോയി,പൂഞ്ഞാര്‍ മേഖലയിലും ചെക്കു ഡാമുകള്‍ തുറന്നിട്ടുണ്ട.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."