എസ്.ടി.യു അറുപതാം വാര്‍ഷികത്തിന് ഉജ്വല സമാപനം
പാലക്കാട്: സംഘടിത തൊഴിലാളി ശക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരേ തൊഴിലാളി സമൂഹം ഒന്നിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഇന്ത്യയുടെ ഏകത്വവും മൂല്യങ്ങളും തല്ലിത്തകര്‍ത്ത് കോര്‍പറേറ്റ് ശക്തികള്‍ക്ക് പരവതാനി വിരിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി ന്യൂനപക്ഷ-ദലിത് പിന്നോക്ക വിഭാഗങ്ങളെ ശത്രുക്കളായി കണ്ട് അടിച്ചമര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജാതി-മത ചിന്തകള്‍ക്കതീതമായ ഒരുമയാണ് ഈ രാഷ്ട്രീയസാഹചര്യത്തില്‍ അനിവാര്യമായിരിക്കുന്നതെന്നും തൊഴിലാളി കൂട്ടായ്മകള്‍ ഇതിനായി യത്‌നിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് കോട്ടമൈതാനിയില്‍ എസ്.ടി.യു അറുപതാം വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുദിവസമായി നടന്ന പരിപാടികള്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. പതിനായിരക്കണക്കിന് തൊഴിലാളികള്‍ സംഗമിച്ചു. ബംഗാള്‍, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമെത്തി.
സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.എന്‍.എ ഖാദര്‍, പ്രൊഫ.എന്‍.പി സിങ്, ദേശീയ പ്രസിഡന്റ് സയ്യിദ് അംജദ് അലി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, പി.വി അബ്ദുല്‍വഹാബ് എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, കെ.എം.എ അബൂബക്കര്‍ എം.എല്‍.എ, ജി.ഹാശിം, അഡ്വ.നൂര്‍ബിനാ റഷീദ്, കുറുക്കോളി മൊയ്തീന്‍, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, എം.എ കരീം, വണ്ടൂര്‍ ഹൈദരലി, എം.എം ഹമീദ്, സി.എച്ച് ജമീല ടീച്ചര്‍ പ്രസംഗിച്ചു.
ദേശീയ ഭാരവാഹികളായ ഷഫറുല്ല മുല്ല, എം.വി വാഹിദ്, അഞ്ജനികുമാര്‍ സിന്‍ഹ, അഖില്‍ അഹമ്മദ്, രഘുനാഥ് പനവേലി, മുഹമ്മദ് ഹാറൂണ്‍, എം.യൂസഫ് സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."