സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വിഡിയോ: വിജയ് പി നായര്‍ പൊലിസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വിഡിയോ ചെയ്ത വിജയ് പി നായര്‍ പൊലിസ് കസ്റ്റഡിയില്‍.തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ സത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോ ചെയ്തിരുന്നു. അതിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പൊലീസിന് പരാതി നല്‍കിയിരുന്നു. അതിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വിശദമായ അന്വേഷണം നേരത്തെ പൊലീസ് ആരംഭിച്ചിരുന്നു. സൈബർ വിഭാഗത്തിന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായർ എന്നയാള്‍ സ്ത്രീകളെ ആക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തത്. സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മീഷ്ണർക്കും നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് ഐ.പി.സി 509 പ്രകാരം കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."