HOME
DETAILS
MAL
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെ മര്‍ദിച്ചു; മുന്‍ പി.ആര്.ഒ ഒളിവില്‍
backup
July 23 2016 | 20:07 PM
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെ വിളിച്ചു വരുത്തി ക്ഷേത്രത്തിലെ മുന്‍ പി.ആര്.ഒയും സംഘവും ചേര്‍ന്നു ആക്രമിച്ചു. ക്ഷേത്രത്തിലെ ആനസൂക്ഷിപ്പുകാരനായ കോട്ടയ്ക്കകം തെക്കേനടയ്ക്കു സമീപത്തെ മോഹന്‍കുമാറിനാണ് മര്‍ദനമേറ്റത്. ഗുരുതര പരുക്കുകളോടെ മോഹന്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ പി.ആര്.ഒ സ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം നീക്കം ചെയ്ത ബബ്ലു ശങ്കറും സംഘവും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മോഹന്‍കുമാര്‍ മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."