ബാലാവകാശ കമ്മിഷനില്‍ ചട്ടവിരുദ്ധ നിയമനം; മന്ത്രിക്ക് പരാതി നല്‍കി
കല്‍പ്പറ്റ: കേരളം സംസ്ഥാന ബാലാവകാശ കമ്മീഷനിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട രണ്ടംഗങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആക്ഷേപം. ടി.ബി സുരേഷ്, അഡ്വ ശ്രീല മേനോന്‍ എന്നിവരുടെ നിയമനമാണ് വിവാദമാകുന്നത്.
ബാലാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പ്രകാരം യോഗ്യരല്ലെന്നാണ് ആരോപണം ഉയരുന്നത്. ഇത് സംബന്ധിച്ച് അഡ്വ. ശ്രീജിത്ത് പെരുമന മന്ത്രി കെ.കെ ശൈലജക്ക് പരാതി നല്‍കി.
ചട്ടങ്ങള്‍ പ്രകാരം കുട്ടികള്‍ക്കെതിരേയുള്ള അവകാശ ലംഘനക്രിമിനല്‍ കേസിലും പ്രതികളോ, ആരോപണവിധേയരോ ആകാത്ത ആളുകളെ മാത്രമേ കമ്മീഷനിലെ അംഗങ്ങളായി നിയമിക്കാന്‍ പാടുള്ളു. എന്നാല്‍ ടി.ബി സുരേഷ് കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണവിധേയമായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് സസ്‌പെന്റ് ചെയ്യുകയോ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയോ ചെയ്തിട്ടുള്ള മൂന്നംഗ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയിലെ ഒരാളായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ടി.ബി സുരേഷ് അംഗമായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നും വീഴ്ചകള്‍ സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇക്കാരണത്താല്‍ സി.ഡബ്ല്യു.സി ചെയര്‍മാനെതിരേയും മറ്റൊരു വനിതാ അംഗത്തിനെതിരേയും കേസെടുക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട മറ്റൊരംഗമായ അഡ്വ. ശ്രീല മേനോന്‍ വയനാട് പനമരത്ത് സണ്‍ഡേ സ്‌കൂള്‍ ടീച്ചറാല്‍ പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത യുവതി പ്രസവിച്ചതിനെ തുടര്‍ന്ന് വയസ് പരിശോധിക്കാതെ സറണ്ടര്‍ ഡീഡ് ഒപ്പിട്ട്, കോഴിക്കോട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞാണെന്ന പേരില്‍ ഏറ്റെടുത്തതിനെതിരേ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ചു കോഴിക്കോട് ജില്ലാ ചൈല്‍ഡ് ഓഫിസര്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. എന്നിരിക്കെയാണ് ഇരുവരേയും ബാലാവകാശ കമ്മിഷന്‍ അംഗങ്ങളാക്കിയിരിക്കുന്നത്.
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു നടത്തിയ രണ്ട് നിയമനങ്ങളും അതാത് വിഷയങ്ങളില്‍ അന്വേഷണം നടത്തി ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തുന്നത് വരെ റദ്ദ് ചെയ്യണമെന്നും അല്ലാത്ത പക്ഷം കടുത്ത നിയമലംഘനമാകുന്നതും സംസ്ഥാനത്തെ കുട്ടികളുടെ സുരക്ഷയെയും സംരക്ഷണത്തെയും ഗുരുതരമായി ബാധിക്കുമെതിനാലും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജക്ക് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."