രാജസ്ഥാനില്‍ ശുദ്ധികലശം തുടരുന്നു: സവര്‍ക്കറിന് പിന്നാലെ നോട്ട് നിരോധനമെന്ന 'ചരിത്രപരമായ നീക്കവും' മാറ്റുന്നു
ജെയ്പൂര്‍: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ പാഠ പുസ്തകങ്ങളില്‍ തിരുകി കയറ്റിയ അജണ്ടകളെ ശുദ്ധികലശം ചെയ്യുന്ന നടപടി രാജസ്ഥാനില്‍ തുടരുന്നു. നോട്ട് നിരോധനം ചരിത്രപരമായ തീരുമാനമാണെന്നത് മാറ്റി പരാജയപ്പെട്ട അനുഭവമാണെന്നാണ് അടുത്ത അധ്യായന വര്‍ഷം മുതലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പാഠ പുസ്‌കങ്ങളിലുണ്ടാവുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗോവിന്ദ് സിങ് ദൊട്ടാസാര പറഞ്ഞു.
നോട്ട് നിരോധനം ഏറ്റവും പരാജയപ്പെട്ട പരീക്ഷണങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യമായി പ്രധാനമന്ത്രി മുന്നോട്ടു വെച്ചത് മൂന്ന് കാര്യങ്ങളാണ്. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക, അഴിമതി ഇല്ലാതാക്കി കള്ളപ്പണം തിരിച്ചു കൊണ്ടു വരിക എന്നിവയായിരുന്നത്. ഇത് നടന്നില്ലെന്ന് മാത്രമല്ല നീണ്ട വരികളില്‍ നില്‍ക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. രാജ്യത്തിന് മേല്‍ 10,000 കോടി രൂപയുടെ ബാധ്യതയും നോട്ട് നിരോധനം നല്‍കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ചുള്ള പാഠ ഭാഗം 12 ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലാണുണ്ടായിരുന്നത്. 2017ല്‍ ആണ് ഇത് ചേര്‍ത്തത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം ശുദ്ധമാക്കിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ടായിരുന്നു. എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍ സതി അനുഷ്ഠിക്കുന്ന സ്ത്രീയുടെ ചിത്രവും നീക്കം ചെയ്തതായ രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യ ചാടി മരിക്കുന്ന സതി എന്ന ദുരാചാരത്തെ കുറിച്ചാണ് ചിത്രം പ്രതിപാദിച്ചിരുന്നു. ബി.ജെ.പി സര്‍ക്കാരണ് ഈ ചിത്രം ഉള്‍പ്പെടുത്തിയത്. ഇതൊരു സാധാരണ നടപടിക്രമമാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
പാഠപുസ്തകങ്ങളിലെ ശുദ്ധീകരണത്തിന്റെ ഭാഗമായ ആര്‍.എസ്.എസ് ആചാര്യന്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ക്ക് നല്‍കിയ ധീരനായ വിപ്ലവകാരിയെന്ന പരാമര്‍ശം തിരുത്തുകയും, പകരം അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് സ്വാതന്ത്ര്യ സമരകാലത്ത് മാപ്പപേക്ഷ എഴുതി നല്‍കിയത് കൂട്ടിച്ചേര്‍ക്കുമെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ, നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചു കൊണ്ടും, പാര്‍ട്ടിയുടെ ഹിന്ദുത്വ ആശയങ്ങള്‍ എഴുതിച്ചേര്‍ത്തും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ പാഠപുസ്തകങ്ങള്‍ പുന:പരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിവിഷന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പപേക്ഷ നല്‍കിയ കാര്യം കൂട്ടിച്ചര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹിന്ദുത്വ വിരുദ്ധമാണെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."