HOME
DETAILS
MAL
എക്സൈസ് റെയ്ഡ്: പുകയില ഉല്പന്നങ്ങള് പിടികൂടി
backup
July 23 2016 | 20:07 PM
വെഞ്ഞാറമൂട്. വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ റെയിഡില്‍ 800 കവര്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. ഇതുള്‍പ്പടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പേരെ പിഴ ചുമത്തി വിട്ടയച്ചു. ഒരാളെ കോടതിയില്‍ ഹാജരാക്കി.
അനധികൃത മദ്യക്കച്ചവടത്തിന് അറസ്റ്റു ചെയ്ത തണ്ണിച്ചാല്‍ ജിജി ഭവനില്‍ സുകുമാരപിളള(58)യെ ആണ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത് . പാലാംകോണം സജിന സാറ്റോഴ്സ് ഉടമകളായ കബീര്‍, ഷാനവാസ്, മണ്‍വിള മുകളില്‍ കട നടത്തുന്ന മണ്‍വിള മുകള്‍ സ്വദേശി ലൈലാബീവി എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി. കൃഷ്ണന് നായരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."