ബഗ്ദാദിലെ എംബസി വിട്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് യു.എസ് നിര്‍ദേശം
വാഷിങ്ടണ്‍: ഇറാഖിലെ യു.എസ് ഉദ്യോഗസ്ഥരോട് ബഗ്ദാദിലെ എംബസിയും അര്‍ബിലിലെ കോണ്‍സുലേറ്റും വിട്ടുപോകാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്കി.
അത്യാവശ്യത്തിനു വേണ്ടവര്‍ മാത്രമേ അവിടെ നില്ക്കാവൂവെന്നും ഉത്തരവിലുണ്ട്. യു.എസും ഇറാഖിന്റെ അയല്‍ രാജ്യമായ ഇറാനും തമ്മില്‍ സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടിരിക്കെ ഈ നിര്‍ദേശത്തിന് വലിയ പ്രാധാന്യമാണുള്ളത്. ജര്‍മനി, നെതര്‍ലന്റ്സ് എന്നീ രാജ്യങ്ങളും ഇറാഖിലെ സൈനിക പരിശീലനം അവസാനിപ്പിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറാഖ് സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഇറാന്റെ സായുധ സംഘങ്ങള്‍ ലക്ഷ്യംവയ്ക്കുമോയെന്ന ഭയമാണ് ഇതിനു പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇറാഖില്‍ 160 ജര്‍മന്‍ സൈനികരുണ്ട്. ഐ.എസിനെതിരേ പോരാടുന്നതിനാണ് ഇവര്‍ ഇവിടെ ക്യാംപ് ചെയ്യുന്നത്.
അതിനിടെ ഇറാന്റെ ഭീഷണി നേരിടാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്ക 1,20,000 സൈനികരെ അയക്കുമെന്ന ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത ട്രംപ് നിഷേധിച്ചു.
ചൈനയുമായുള്ള വ്യാപാരയുദ്ധത്തെ ചെറിയൊരു പിണക്കം മാത്രമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."