തീരദേശത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തം
തുറവൂര്‍: കടല്‍ഭിത്തി ഇടിഞ്ഞുതാഴ്ന്ന പ്രദേശങ്ങളിലെല്ലാം അന്ധകാരനഴി മാതൃകയില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി പണിയണമെന്നാവശ്യം ശക്തമായി.
തിരമാലകള്‍ വീടുകളുടെയും ജലസ്രോതസ്സുകളുടെയും നാശത്തിനു കാരണമാകുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് സംരക്ഷണഭിത്തിക്കായുള്ള ആവശ്യവുമായി ജനങ്ങള്‍ മുന്നോട്ട് വന്നത്. 2015ല്‍ എ.എം ആരീഫ് എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് പാട്ടം പള്ളിക്ക് സമീപം ഭിത്തി പണിതത്.
ഒന്നര മീറ്റര്‍ ഉയരവും അറുപതു മീറ്റര്‍ നീളവുമുള്ള ഭിത്തി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് പണിതത്.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമാണെന്നാണ് ജനങ്ങള്‍ പറയുന്നത്.കടല്‍ഭിത്തി താഴ്ന്നിടത്തെല്ലാം പ്രളയകാലത്ത് വെള്ളം അടിച്ചു കയറിയപ്പോള്‍ പാട്ടം പ്രദേശം സുരക്ഷിതമായിരുന്നു.കടല്‍ഭിത്തി കവിഞ്ഞൊഴുകി വന്ന വെള്ളം കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ തട്ടി തിരിച്ച് കടലിലേക്കു തന്നെ ഒഴുകിയിറങ്ങി.
ഭീമമായ തുക വേണ്ടി വരുന്നതിനാലും പാറക്കല്ലുകളുടെ ലഭ്യതക്കുറവു മൂലവും കടല്‍ഭിത്തികള്‍ ഉയര്‍ത്തിപ്പണിയണമെന്നാവശ്യം നാളുകളായി പരിഗണിക്കപ്പെടുന്നില്ല. കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിക്ക് ചെലവ് കുറവാണെന്നും ആറാട്ടുമുതല്‍ ചെല്ലാനം വരെയുള്ള പ്രദേശത്ത് ഇവ പണിയാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്നുമാണ് ജനകീയാവശ്യം. കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിക്കായി ആവശ്യപ്പെട്ടാല്‍ പ്രൊജക്ട് തയ്യാറാക്കും.
നിലവില്‍ പണിതിരിക്കുന്ന സ്ഥലം സന്ദര്‍ശിക്കും. സീ വാളിന്റെ എസ്റ്റിമേറ്റിന്റെ പല തവണ തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്ന്‌മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജീനീയര്‍ സജീവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."