മഹാപ്രളയം കുട്ടമ്പുഴക്ക് സമ്മാനിച്ചത് മനോഹര മണല്‍ബീച്ച്
കുട്ടമ്പുഴ: മഹാപ്രളയം കുട്ടമ്പുഴക്ക് സമാനിച്ചത് മനോഹര മണല്‍ബീച്ച്. പ്രളയം നാടൊട്ടാകെ ദുരിതങ്ങള്‍ വിതച്ചപ്പോള്‍ , പലയിടത്തും പ്രകൃതിയും, പുഴയും തങ്ങളുടെ സ്വാഭാവികത നിലനിര്‍ത്തുകയും ചെയ്തു. പ്രളയം, കയ്യേറ്റങ്ങള്‍ പലതും ഒഴിപ്പിച്ചു, ഒപ്പം തന്നെ കൈയേറിയാല്‍ എന്തുണ്ടാകുമെന്നും കാണിച്ചു കൊടുത്തു. എന്നാല്‍ പ്രളയം ആനക്കയം ഭാഗത്ത് ഒരു വലിയ സമ്മാനം നല്‍കിയിട്ടാണ് മടങ്ങിയത്. കടപ്പുറങ്ങളെ തോല്‍പിക്കുന്ന വിധത്തിലുള്ള വിശാല മണല്‍ തീരമാണ് ഉണ്ടായിരിക്കുന്നത്.
വിനോദ സഞ്ചാര മേഖലയായ കുട്ടമ്പുഴ, പൂയംകുട്ടി മേഖലയില്‍ ഇത്തരത്തില്‍ ഒരു മണല്‍ തിട്ട ഉണ്ടായതു സംരക്ഷിച്ചു സുരക്ഷാ ഉറപ്പാക്കി വിനോദ സഞ്ചാരികള്‍ക്കു ഉപയോഗപ്പെടുത്തുന്ന തരത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രളയം കുട്ടമ്പുഴ പോലുള്ള വന മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. എന്നിരുന്നാലും ഒരുപാട് പുതിയ തീരങ്ങളും, പുഴ സമ്പത്തും ഉണ്ടാക്കി നല്‍കിയിട്ടാണ് പ്രളയം വിട വാങ്ങുന്നത്. ഇത്തരത്തില്‍ സ്വാഭാവിക മണല്‍ പരപ്പുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പഞ്ചായത്ത് അധികാരികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ചെറായി ബീച്ചു പോലെ ആനക്കയം ബീച്ചീനെ സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."