സുദാനില്‍ മൂന്നു വര്‍ഷത്തിനകം അധികാരം കൈമാറാന്‍ തീരുമാനമായി
ഖാര്‍ത്തൂം: ഉമര്‍ അല്‍ ബഷീര്‍ ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സുദാനിലെ സൈനിക നേതൃത്വം മൂന്നുവര്‍ഷത്തിനകം അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനു കൈമാറാമെന്ന് പ്രതിപക്ഷ പ്രക്ഷോഭകര്‍ക്ക് ഉറപ്പുനല്‍കി.
പുതിയ പരമാധികാര സമിതി രൂപീകരിക്കുന്നതുള്‍പ്പെടെ അധികാര കൈമാറ്റത്തിന്റെ അന്തിമ കരാര്‍ 24 മണിക്കൂറിനകം പ്രക്ഷോഭകരുമായി ഒപ്പുവയ്ക്കുമെന്നും സൈനിക വക്താവ് ലഫ്. ജന. യാസര്‍ അല്‍ അത്ത അറിയിച്ചു.
സൈന്യം ഭരണത്തില്‍ നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്തെ സൈനിക ആസ്ഥാനത്തിനു പുറത്ത് ആയിരക്കണക്കിനു പ്രക്ഷോഭകര്‍ കുത്തിയിരിപ്പു സമരം നടത്തി വരുകയാണ്.
ഭരണം ജനകീയ സര്‍ക്കാറിനു കൈമാറുന്നതിനു മുന്‍പുള്ള ഇടക്കാലത്ത് ഭരണം നടത്താന്‍ 300 അംഗ പാര്‍ലമെന്റ് രൂപീകരിക്കുമെന്നും അതില്‍ 67 ശതമാനം പ്രാതിനിധ്യം ഫ്രീഡം ആന്റ് ചെയിഞ്ച് സഖ്യത്തിനും ബാക്കി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആയിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യത്തെ ആറു മാസം രാജ്യത്തിന്റെ യുദ്ധ മേഖലകളിലുള്ള വിമതരുമായി സമാധാനസന്ധിയില്‍ ഒപ്പിടുന്നതിനാണ് ഉപയോഗിക്കുകയെന്നും അത്ത കൂട്ടിച്ചേര്‍ത്തു.
അതിനിടെ തിങ്കളാഴ്ച സൈന്യവും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."