HOME
DETAILS

കാരാട്ട് പുഴ കൈയേറ്റം താലൂക്ക് വികസനസമിതി യോഗം ചര്‍ച്ച ചെയ്തു

  
backup
May 06 2017 | 21:05 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%a4%e0%b4%be



വടകര:കാരാട്ട് പുഴ കൈയേറിയ വിഷയത്തില്‍ വടകര എം.എല്‍.എ സി.കെ നാണു സ്വീകരിച്ച നിലപാടിനെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തില്‍ യു.ഡി.എഫ് പ്രതിനിധികളുടെ വിമര്‍ശനം.
പുഴയില്‍ വ്യക്തിഗത കൈയേറ്റമുണ്ടായില്ലെന്ന തരത്തിലുള്ള എം.എല്‍.എയുടെ പരാമര്‍ശമാണ് വിമര്‍ശനത്തിനു കാരണമായത്. കാരാട്ട് പുഴ കൈയേറിയതായി റവന്യൂ വകുപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് യു.ഡി.എഫ്, ബി.ജെ.പി സമിതി അംഗങ്ങള്‍ യോഗം ആരംഭിച്ചയുടനെ  ആവശ്യമുന്നയിച്ചു.
ഇതിനു മറുപടിയായാണ് വ്യക്തിഗത കൈയേറ്റമുണ്ടായില്ലെന്നും വിഷയം കലക്ടര്‍ വിശദമായി പരിശോധിക്കുമെന്ന് സി.കെ നാണു പറഞ്ഞത്. എം.എല്‍.എയുടെ പരമാര്‍ശം ശരിയായില്ലെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.സ്ഥലം പരിശോധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത തഹസില്‍ദാര്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മറ്റും വികൃതമാക്കുന്ന രീതിയില്‍ കൊടികള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ എന്നിവ സ്ഥാപിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. മുടങ്ങിപ്പോയ ഏറാമല വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം പുനരാരംഭിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലാ പഞ്ചായത്ത് അംഗം എ.ടി ശ്രീധരന്‍ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, ആര്‍. ഗോപാലന്‍, പുത്തൂര്‍ അസീസ്, പ്രദീപ് ചോമ്പാല, ഇ.എം ബാലകൃഷ്ണന്‍, ടി.വി ബാലകൃഷ്ണന്‍, പി. അച്യുതന്‍,  ബാബു, ആവോലം രാധാകൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago