HOME
DETAILS
MAL
സഹായോപകരണങ്ങള്‍ വിതരണം ചെയ്തു
backup
July 23 2016 | 20:07 PM
നെടുമങ്ങാട്: അരുവിക്കര മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായോപകരണങ്ങളുടെ രണ്ടാംഘട്ട വിതരണം നടന്നു. വിതരണോദ്ഘാടനം കെ.എസ്.ശബരീനാഥന് എം.എല്‍.എ നിര്‍വ്വഹിച്ചു. അരുവിക്കരയെ സമ്പൂര്‍ണ്ണ സാമൂഹസുരക്ഷ മണ്ഡലമാക്കുന്നതിന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ 'ഹര്‍ഷം' എന്ന പേരില്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് സഹായോപകരണവിതരണം നടന്നത്.കഴിഞ്ഞ ഫെബ്ബ്രുവരിയില് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഒന്നാംഘട്ട സഹായോപകരണം വിതരണവും നടന്നിരുന്നുനിയോജകമണ്ഡലത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."