മുസ്ലിം ടൂറിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന രാജ്യം ഖത്തര്‍
ദോഹ: മുസ്ലിം ടൂറിസ്റ്റുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ലോകത്തിലെ 10 സ്ഥലങ്ങളിലൊന്നായി ഖത്തര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം യാത്രക്കാര്‍ക്കുള്ള ഹലാല്‍ റസ്റ്റൊറന്റുകളുടെ ലഭ്യത, എയര്‍പോര്‍ട്ട്, ഷോപ്പിങ് മാള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പ്രാര്‍ഥനാ സൗകര്യം തുടങ്ങിവയുടെ അടിസ്ഥാനത്തില്‍ 130 രാജ്യങ്ങളെയാണ് റാങ്കിങില്‍ ഉള്‍പ്പെടുത്തിയത്.
ഇസ്ലാമിക് ട്രാവല്‍ കമ്പനിയായ ക്രസന്റ്റേറ്റിങ്, ക്രഡിറ്റ് കാര്‍ഡ് കമ്പനിയായ മാസ്റ്റര്‍ കാര്‍ഡ് എന്നിവ ചേര്‍ന്നാണ് സൂചിക തയാറാക്കിയത്. എന്നാല്‍, ഇത്തവണ ഗ്ലോബല്‍ മുസ്ലിം ട്രാവല്‍ ഇന്‍ഡക്സില്‍ ഖത്തറിന്റെ സ്ഥാനം ഒരു റാങ്ക് ഇടിഞ്ഞിട്ടുണ്ട്. സഊദി അറേബ്യയാണ് പകരം ഈ സ്ഥാനത്തെത്തിയത്. ഇസ്ലാമിക് കോ-ഓപറേഷന് കൗണ്‍സിലിലെ 48 അംഗരാജ്യങ്ങളില്‍ ആറാമതാണ് ഖത്തര്‍. തുടര്‍ച്ചയായി ഏഴാം വര്‍ഷവും മലേഷ്യയാണ് പട്ടികയില്‍ ഒന്നാമത്. യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. ഇന്തോനേഷ്യയും തുര്‍ക്കിയും മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി.
മുസ്ലിം ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളില്‍ സിംഗപ്പൂരാണ് ഒന്നാമത്. തായ്ലന്റും യു.കെയും രണ്ടും മൂന്നൂം സ്ഥാനങ്ങളിലാണ്. പ്രാര്‍ഥനാ സ്ഥലങ്ങളുടെയും എയര്‍പോര്‍ട്ട് സേവനങ്ങളുടെയും കാര്യത്തില്‍ 2016ലും 2017ലും ഖത്തര്‍ 100ാം സ്ഥാനത്താണ്.
അതേ സമയം, മുസ്ലിം സന്ദര്‍ശക വിഭാഗത്തില്‍ 2016ല്‍ 15.7 ഉണ്ടായിരുന്നത് ഈ വര്‍ഷം 14.3 ആയി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."