എം.പിയുടെ വീടിന് മുന്നിലെ വൈദ്യുതിക്കാലില്‍ പന്തം കൊളുത്തി പ്രതിഷേധം
വടക്കാഞ്ചേരി: നഗരസഭയില്‍ വഴിവിളക്കുകള്‍ കണ്ണടച്ച് കിടക്കുകയാണെന്നു ആരോപിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭം. 80 ശതമാനം വഴിവിളക്കുകളും കത്താതായിട്ടും നഗരസഭ ഭരണ സമിതി ചെറുവിരലനക്കുന്നില്ലെന്നു കുറ്റപ്പെടുത്തി പാര്‍ട്ടി വേറിട്ട പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു.
പാര്‍ളിക്കാട് മേഖലയിലെ വൈദ്യുതിക്കാലുകളില്‍ പന്തം കൊളുത്തി വച്ചായിരുന്നു പ്രക്ഷോഭം. ആലത്തൂര്‍ എം.പി ഡോ. പി.കെ ബിജുവിന്റെ വീടിനു മുന്നിലെ പോസ്റ്റിലെ പന്തത്തിന് അഗ്നി പകര്‍ന്നായിരുന്നു ഉദ്ഘാടനം.
പ്രശ്‌നം നിരവധി തവണ നഗരസഭ അധികൃതരെ അറിയിച്ചിട്ടും കൗണ്‍സില്‍ യോഗങ്ങളില്‍ ഉന്നയിച്ചിട്ടും ഒരു നടപടിയും കൈകൊള്ളുന്നില്ലെന്നു സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍ ആരോപിച്ചു.
അറ്റകുറ്റപണികള്‍ക്കുള്ള കരാര്‍ പുതുക്കാന്‍ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇത് ജനങ്ങളോടുള്ള തികഞ്ഞ വെല്ലുവിളിയാണെന്നും അജിത് പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് വിജയന്‍ അധ്യക്ഷനായി.
മണ്ഡലം ട്രഷറര്‍ ബാബുവാര്യര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."