കെ.എസ്.ആര്.ടി.സി ബസുകള്‍ അനുവദിക്കണമെന്ന്
പേരാമ്പ്ര: കാര്‍ഷിക മേഖലയായ ചക്കിട്ടപാറയില്‍ നിന്ന് താനിക്കണ്ടിക്കടവ് വഴി കോഴിക്കോട്ടേക്ക് കെ.എസ്.ആര്.ടി.സി ബസുകള്‍ അനുവദിക്കണമെന്ന് നാട്ടുകാരും ബഹുജന സംഘടനകളും ആവശ്യപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥ കാരണം മാസങ്ങളായി റൂട്ടില്‍ യാത്രാക്ലേശം അനുഭവപ്പെടുകയായിരുന്നു.
മൂന്നു കോടിയോളം രൂപ ചെലവില്‍ പേരാമ്പ്ര ടൗണ്‍ മുതല്‍ പൈതോത്ത് പള്ളി താഴെ വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ന്ന് താനിക്കണ്ടി വഴി താന്നിയോട് വരെ റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരത്തേ പന്ത്രണ്ടോളം സ്വകാര്യ ബസുകളും ഒരു കെ.എസ്.ആര്.ടി.സി യും സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍ കെ.എസ്.ആര്.ടി.സി അടക്കം പലതും പിന്‍വാങ്ങുകയായിരുന്നു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുത്താളി ഹയര്‍ സെക്കന്‍ഡറി, കുളത്തുവയല്‍ ഹയര്‍ സെക്കന്‍ഡറി, പേരാമ്പ്ര വെസ്റ്റ് യു.പി, പൈതോത്ത് എല്‍.പി തുടങ്ങിയ വിദ്യാലയങ്ങളും വിവിധ ആരാധനാലയങ്ങളും തൊഴില്‍ സ്ഥാപനങ്ങളും ആശുപത്രികളും പ്രവര്‍ത്തിക്കുന്ന മേഖലയിലെ ഏക റൂട്ടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."