HOME
DETAILS

അര്‍ബുദ ബാധ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 707 കോടി നഷ്ടപരിഹാരം നല്‍കണം

  
backup
May 06 2017 | 22:05 PM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b5%81%e0%b4%a6-%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%9c%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8


മിസോറി: അര്‍ബുദം ഉണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ കമ്പനിക്കെതിരേ അമേരിക്കയില്‍ 110 ദശലക്ഷം ഡോളര്‍ (ഏകദേശം 707 കോടി രൂപ) നഷ്ടപരിഹാരം വിധിച്ചു. മിസൗറി കോടതിയുടേതാണ് വിധി. വിര്‍ജിനിയ സ്വദേശിയായ ലൂയിസ് സ്‌ലെംപ് (62) ന് പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അര്‍ബുദം ബാധിച്ച കേസിലാണ് വിധി. 2012 ലാണ് ഇവരുടെ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇവര്‍ വാദിച്ചത്. ഇത് അംഗീകരിച്ച കോടതി സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. 40 വര്‍ഷക്കാലം താന്‍ കമ്പനിയുടെ പൗഡറും ഷവര്‍ പൗഡറും ഉപയോഗിക്കുന്നയാളാണെന്ന് സ്ത്രീ കോടതിയില്‍ പറഞ്ഞു. മൂന്നു ആഴ്ചയായി കേസില്‍ വാദംകേള്‍ക്കല്‍ തുടരുകയായിരുന്നു. 12 അംഗ ബെഞ്ചാണ് വിധി പറഞ്ഞത്. എന്നാല്‍ തങ്ങളുടെ പൗഡര്‍ ഉപയോഗിച്ചാല്‍ അര്‍ബുദമുണ്ടാകുമെന്ന വാദം കമ്പനി തള്ളി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും കമ്പനി പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം പുതിയ ക്ലിനിക്കല്‍ ട്രയല്‍ (മരുന്നു പരീക്ഷണം) നടത്തുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വിധിക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വിലയില്‍ ഇടിവു രേഖപ്പെടുത്തി. അതേസമയം സ്ത്രീക്ക് രോഗം ബാധിക്കാനിടയാക്കിയ സംഭവത്തില്‍ കമ്പനി ഖേദപ്രകടനം നടത്തുകയും ചെയ്തു.

ഇത്രയും
നഷ്ടപരിഹാരം ആദ്യം
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അര്‍ബുദ കേസില്‍ 110 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആദ്യം. ഇതേ പരാതികളില്‍ 72 ദശലക്ഷം, 70 ദശലക്ഷം, 55 ദശലക്ഷം ഡോളര്‍ എന്നിങ്ങനെ വിവിധ കോടതികള്‍ പിഴ വിധിച്ചിരുന്നു. കമ്പനിക്കെതിരേ സെക്യൂരിറ്റീസ് ആന്റ് എക്‌സേഞ്ച് കമ്മിഷനും കേസ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  6 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  34 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago