പട്ടാമ്പി പാലം വഴി ഗതാഗതം പുനരാരംഭിച്ചു
പട്ടാമ്പി: പ്രളയത്തില്‍ കൈവേരികളടക്കം തകര്‍ന്ന പാലത്തിന്റെ അടിയന്തര പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതോടെ പാലം വഴി ഗതാഗതം പുനരാരംഭിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.. നേരത്തേ അറിയിച്ചത് പ്രകാരം ഇന്നായിരുന്നു തുറന്ന്് കൊടുക്കേണ്ടിയിരുന്നത്.
അതിവേഗത്തില്‍ പ്രവൃത്തികള്‍ നടത്തിയ പൊതുമരാമത്തു വകുപ്പിനും സഹകരിച്ച എല്ലാവര്‍ക്കും എം.എല്‍.എ നന്ദി അറിയിച്ചു. പാലത്തിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെ അഴിമതിയാരോപണവുമായി നഗരസഭാ ചെയര്‍മാന്‍ രംഗത്ത് വന്നിരുന്നു. ആരോപണം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണന്ന് എം.എല്‍.എ വ്യക്തമാക്കിയിരുന്നെങ്കിലും നിര്‍മാണ പ്രവര്‍ത്തി ഫണ്ടിനെ കുറിച്ചുള്ള അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അതെ സമയം നിലവില്‍ നിര്‍മിച്ച ഉയരം കുറഞ്ഞ രീതിയിലുള്ള കൈവേരി ചെറുവാഹനങ്ങളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് പാലം വഴി ഒരു ഭാഗത്തിലൂടെ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."