അമേരിക്കയിലെ വംശീയ ആക്രമണങ്ങള്‍ക്കെതിരേ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മ
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങള്‍ക്കെതിരേ അണിചേരാന്‍ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഉന്നതതല സമിതിയോഗം തീരുമാനിച്ചു. വാഷിങ്ടണില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും മലയാളിയുമായ പ്രമീളാ ജയ്പാല്‍, രാജാ കൃഷ്ണമൂര്‍ത്തി എന്നിവരെ അഭിന്ദിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ഷിക യോഗത്തില്‍ വച്ചാണ് ഡോക്ടര്‍മാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്.
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സംഘടനയില്‍പ്പെട്ട നിരവധി ഡോക്ടര്‍ന്മാര്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ ക്രിയാത്മക സഹകരണം ഉണ്ടായിരിക്കുമെന്ന് എ.എ.പി.ഐ ലജിസ്ലേറ്റീവ് അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ. സമ്പത്ത് ഷിവാഗി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം എമിഗ്രേഷന്‍ വിഷയത്തില്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന കാരണങ്ങള്‍ കണ്ടെത്തി പരിഹാരം ഉണ്ടാക്കുന്നതിന് ട്രംപ് ഭരണത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രമീള ജയ്പാല്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുന്നതിനും ശ്രമിക്കുമെന്ന് പ്രമീള കൂട്ടിച്ചേര്‍ത്തു. 36 വര്‍ഷമായി അമേരിക്കയില്‍ കഴിയുന്ന തനിക്കു നിരവധി കടുത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പല സന്ദര്‍ഭങ്ങളിലും തന്നോടു ഇന്ത്യയിലേക്ക് മടങ്ങിപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രമീള പറഞ്ഞു. എ.എ.പി.ഐ പ്രസിഡന്റ് അജയ് ലോഡ കോണ്‍ഗ്രസ് അംഗങ്ങളുടെ സേവനത്തെ അഭിനന്ദിക്കുകയും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."