സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരുടെ വീഡിയോകള്‍ യുട്യൂബ് നീക്കം ചെയ്തു
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് വിജയ് പി. നായര്‍ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകള്‍ യു ട്യൂബ് നീക്കി. പൊലിസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വീഡിയോകള്‍ നീക്കിയത്.
കേസില്‍ വിജയ് പി നായരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസം വിജയ് പി നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് വീട്ടിലെത്തി കൈയ്യേറ്റം ചെയ്തിരുന്നു.
തുടര്‍ന്ന് വിജയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരവും ഇയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും പൊലിസ് കേസെടുത്തിരുന്നു.
വിജയ് പി.നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം ഉണ്ട്. തനിക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. എന്നാല്‍ പിഎച്ച്ഡി ലഭിച്ചുവെന്നു പറയുന്ന തമിഴ്നാട്ടിലെ സര്‍വകലാശാല യു.ജി.സി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."