ചെങ്ങോടുമല സംരക്ഷിക്കാന്‍ രാപകല്‍ സമരം നാളെ കൂട്ടാലിടയില്‍
പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ സ്വകാര്യ ഗ്രൂപ്പ് കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരേ ജനകീയ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ കൂട്ടാലിടയില്‍ രാപകല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് കൂട്ടാലിടയില്‍നിന്ന് സമരത്തിന്റെ വിളംബര ജാഥ നടക്കും.
സമരം രാവിലെ ഒന്‍പതിന് ശാസ്ത്രസാഹിത്യ പരിഷത്ത് നേതാവ് കെ.ടി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് പേരാമ്പ്ര, രമേശ് കാവില്‍, എം.എ ജോണ്‍സണ്‍, ആബിദ പുതുശ്ശേരി, ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും. കലാപരിപാടികളും ചിത്രപ്രദര്‍ശനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും.
ചെങ്ങോടുമലയില്‍ വിദഗ്ധമായ പഠനം നടത്താതെയാണ് കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി മാനദണ്ഡങ്ങള്‍ മറികടന്നു നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണം. ഗ്രാമസഭ പോലും കൈയേറിയ ഖനന മാഫിയ ജനാധിപത്യ സംവിധാനത്തെ പോലും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നാട്ടിലെ സൈ്വര ജീവിതം തകര്‍ത്ത് മാഫിയാ സംസ്‌കാരം വളര്‍ത്താനുള്ള ശ്രമത്തെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ കൂടിയാണ് ഈ രാപകല്‍ സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സുരേഷ് ചീനിക്കല്‍, എന്‍.കെ മധുസൂദനന്‍, ജോബി ചെടിക്കുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."