ഗോഡ്‌സെ ഹിന്ദു ഭീകരന്‍ പരാമര്‍ശം: കമല്‍ഹാസനു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരന്‍ മഹാത്മാഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്‌സെയാണെന്ന പ്രസ്താവന നടത്തിയ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന് തമിഴ്‌നാട്ടില്‍ ആക്രമണം. നടന്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിനു നേരെ ഒരുസംഘം ചെരുപ്പെറിയുകയായിരുന്നു. ഇന്നലെ രാത്രി വില്ലപുരത്തു നടന്ന പാര്‍ട്ടിയുടെ പ്രചാരണപരിപാടിക്കിടെയായിരുന്നു സംഭവം. പ്രസംഗിക്കുമ്പോള്‍ ചെരുപ്പെറിഞ്ഞ ഒരുസംഘം പിന്നാലെ അദ്ദേഹത്തിനെതിരെ മുദ്രാവാക്യങ്ങളും വിളിച്ചു. ബി.ജെ.പി പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു. അതേസമയം, ചെരുപ്പ് കമല്‍ ഹാസന്റെ ശരീരത്തില്‍ പതിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി- ഹനുമാന്‍ സേനാ പ്രവര്‍ത്തകരായ ഏഴുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
തമിഴ്‌നാട്ടിലെ അരവാകുറിച്ചിയിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെ കഴിഞ്ഞദിവസമായിരുന്നു കമലിന്റെ ഹിന്ദു ഭീകരന്‍ പരാമര്‍ശം. വിവിധ മതവിശ്വാസങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താന്‍ ആഗ്രഹിക്കുന്നത്. ഇതൊരു മുസ്‌ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണ്. 1948ല്‍ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്- എന്നായിരുന്നു കമല്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."