ചടങ്ങില്‍ പ്രിയ അധ്യാപകര്‍, വിസ്മയഭരിതനായി മുതുകാട്
കുന്ദമംഗലം: എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ പഠനോപകരണ വിതരണ വേദിയില്‍ തന്റെ അധ്യാപകരെ കണ്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ കണ്ണുനിറഞ്ഞു.
ചാത്തമംഗലം എം.ഇ.എസ് കോളജില്‍ ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്യാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹം തന്റെ അധ്യാപകരെ കണ്ടുമുട്ടിയത്. ഇരുവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കിയാണ് ഇദ്ദേഹം തന്റെ ഗുരുക്കളോട് സന്തോഷം പ്രകടിപ്പിച്ചത്. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ആക്ടിങ് ചെയര്‍മാനും മമ്പാട് എം.ഇ.എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ പ്രൊഫ. മാമുക്കോയ മാസ്റ്ററെയാണ് അദ്ദേഹം ആദരിച്ചത്. അധ്യാപക ദിനത്തില്‍ പ്രതീക്ഷിക്കാതെ തന്റെ അധ്യാപകനെ കണ്ടുമുട്ടിയതിലുള്ള സന്തോഷവും മുന്‍കാല ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ തന്റെ മറ്റൊരധ്യാപകന്‍ പ്രൊഫ. എ അബ്ദുല്‍ അസീസ് മാസ്റ്ററേയും അദ്ദേഹം പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങില്‍ ചാത്തമംഗലം, കൊടിയത്തൂര്‍, കാരശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ 400ഓളം പ്രളയക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് എം.ഇ.എസ് നല്‍കുന്ന പഠനോപകരണങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.
എം.ഇ.എസ് ജില്ലാ പ്രസിഡന്റ് സി.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശ്, നാസര്‍ കൊളായ്, ദിവ്യ മനോജ്, അഡ്വ. ഷമീം പക്‌സാന്‍, എ. അബ്ദുല്‍ ലത്തീഫ്, എന്‍.കെ അബൂബക്കര്‍, അഡ്വ. ജമാല്‍, പ്രൊഫ. വി. മാമുക്കോയ മാസ്റ്റര്‍, പി.ടി അസൈന്‍ കുട്ടി, കെ.എം മുഹമ്മദ്, ടി.സി അഹമ്മദ്, പ്രൊഫ. അബ്ദുല്‍ അസീസ്, ആര്‍.കെ.എം ഷാഫി, സി.കെ ജലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."