വികസനസഭ യോഗത്തില്‍ ഉദ്യോഗസ്ഥരെത്തിയില്ല
താമരശേരി: തഹസില്‍ദാര്‍ വിളിച്ചു ചേര്‍ത്ത താമരശേരി താലൂക്ക് വികസന സഭയില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജന പ്രതിനിധികള്‍ താമരശേരി മിനി സിവില്‍ സ്റ്റേഷനുമുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തി. കുടിവെള്ളമടക്കമുള്ള കാലിക പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി വിളിച്ചുകൂട്ടിയതായിരുന്നു വികസന സഭ.
താലൂക്ക് പരിധിയില്‍ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്നലെ രാവിലെ 10.30ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൃത്യസമയത്ത് ജനപ്രതിനിധികള്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ എത്തിയില്ല. 11.30 വരെ കാത്തിരുന്നിട്ടും സഭ ചേരാത്തതിനാല്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി പിരിയുകയായിരുന്നു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. നന്ദകുമാര്‍, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്, താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സി മാമു, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി ഭരതന്, ജോളിമാത്യു (കേരള കോണ്‍ഗ്രസ് ബി), സലീംപുല്ലടി (കേരള കോണ്‍ഗ്രസ് ജെ), എന്നിവരാണ് സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."