പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വാടക നല്‍കാതെ പാര്‍ട്ടി പരിപാടി നടത്തുന്നതായി പരാതി
പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കമ്മ്യൂണിറ്റി ഹാള്‍ വാടക നല്‍കാതെ പാര്‍ട്ടി പരിപാടികള്‍ക്കായി ഉപയോഗിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി പ്രതിഷേധിച്ചു. പ്രതിദിനം 5000 രൂപയാണ് കമ്മ്യൂണിറ്റി ഹാളിന് വാടകയായി ലഭിക്കുന്നത്. പഞ്ചായത്തിന്റെയും സര്‍ക്കാര്‍ പരിപാടികള്‍ക്കും മാത്രമാണ് വാടകയില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് അധികാരത്തിന്റെ മറവില്‍ പഞ്ചായത്ത് വക സ്ഥാപനത്തെ രാഷ്ട്രീയ സ്ഥാപനമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പലതവണ ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ഇതുമൂലം പഞ്ചായത്തിന് വരുമാനം നഷ്ടമാകുകയാണ്. പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.എസ്.രാജേഷ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."