HOME
DETAILS

പരപ്പനങ്ങാടി-കടലുണ്ടി റോഡില്‍ പൊടിശല്യം; ജനം ദുരിതത്തില്‍

  
backup
September 06 2018 | 07:09 AM

%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b1-3

പരപ്പനങ്ങാടി: കടലുണ്ടി-പരപ്പനങ്ങാടി റോഡിലെ പൊടിശല്യം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. വാഹനം കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും പൊടിയില്‍ മുങ്ങുന്ന അവസ്ഥയിലാണ്. ബസ് യാത്രക്കാരും ഡ്രൈവര്‍മാരും ടവല്‍ കൊണ്ട് മൂക്കും വായയും കെട്ടിയിട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പരപ്പനങ്ങാടി താനൂര്‍ റോഡ് മുതല്‍ കടലുണ്ടികടവ് വരെ ഇതു തന്നെയാണ് സ്ഥിതി. പൊടിശല്യം സഹിക്കാനാകാതെ റോഡിന് ഇരുവശവുമുള്ള കച്ചവടക്കാരും ഏറെ പ്രയാസത്തിലാണ്.
ശല്യം സഹിക്കവയ്യാതെ അഞ്ചപ്പുരയിലെ ചില കച്ചവടക്കാരും എസ്.ടി.യു ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് പൈപ്പ് വാങ്ങി ദിവസവും നാലും അഞ്ചും തവണ നനക്കുകയാണിപ്പോള്‍ ചെയ്യുന്നത്. പുത്തലത്തു സുജീഷിന്റെ നേതൃത്വത്തില്‍ തൊഴിലാളികളായ പൂഴിക്കല്‍ അഷ്‌റഫ്, ജാവേദ് എന്നിവരടങ്ങിയ സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.നേരത്തെ പൊതുമരാമത്തു വകുപ്പിന്റെ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനത്തിനായി മന്ത്രി ജി സുധാകരന്‍ എത്തുന്നതിന്റെ തലേ ദിവസം ധൃതി പിടിച്ചു ക്വാറി വേസ്റ്റ് ഇട്ടു കുഴികള്‍ നികത്തിയിരുന്നു.
ഈ കുഴികള്‍ മഴ പെയ്തു ഒഴിഞ്ഞതോടെ വീണ്ടും പൂര്‍വസ്ഥിതിയില്‍ ആവുകയും പൊടിശല്യം വര്‍ധിക്കുകയുമാണ്. ആറു മാസമായി തകര്‍ന്നു കിടക്കുന്ന റോഡിലെ നിലവിലെ പൊടിശല്യം ഒഴിവാക്കുന്നതിനായി അടിയന്തിരമായി താല്‍കാലിക ടാറിങ് നടത്തണമെന്നും പിന്നീട് പൂര്‍ണമായ തോതില്‍ റോഡ് കേടു വരാത്ത വിധം പുനര്‍നിര്‍മിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  5 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  5 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  5 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  5 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  5 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  5 days ago