തീരപ്രദേശത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യം
ചേര്‍ത്തല: തീരപ്രദേശത്തിന്റെ ശാപമായ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാന്‍ എ.കെ ആന്റണി, വയലാര്‍ രവി, കെ.സി വേണുഗോപാല്‍, പി.തിലോത്തമന്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് നല്‍കണമെന്ന് അര്‍ത്തുങ്കല്‍ ഡവലപ്‌മെന്റ് സെന്റര്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളും നിര്‍മ്മാണ തൊഴിലാളികളും കാര്‍ഷിക-കയര്‍ തൊഴിലാളികളും അതിവസിക്കുന്ന പ്രദേശമാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തീരപ്രദേശം.
ഈ മേഖലയുടെ വികസനത്തിന്റെ നാഴികക്കല്ലാകേണ്ട അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിന്റെ നിര്‍മ്മാണം തുടങ്ങിയതോടെ കടലിന്റെ പ്രത്യേക പാരിസ്ഥിതിക വിശേഷണം മൂലം ഹാര്‍ബറിന്റെ തെക്ക് ഭാഗത്ത് മണല്‍ അടിഞ്ഞ് തുടങ്ങിയത് മൂലം കടലോരം വിസ്തൃതമായെങ്കിലും കടലോര നവീകരണത്തിന് യാതൊരു പദ്ധതിക്കും രൂപം കൊടുത്തില്ല. ഇതുമൂലം തീരപ്രദേശത്ത് മണല്‍ അടിഞ്ഞുകയറുന്നത് ഹാര്‍ബറിന്റെ തെക്കുവശത്തുള്ള രണ്ട് അഴികളും നിരന്തരം അടയാന്‍ തുടങ്ങി. ദിവസേന അഴിമുറിച്ചാലും ഏതാനും മണിക്കൂറിനുള്ളില്‍ അഴികള്‍ വീണ്ടും അടയുന്ന സ്ഥിതിവിശേഷം ഉള്ളതുമൂലം ഈ അഴികളുടെ ഇരുവശവും വെള്ളംപൊങ്ങി വെള്ളക്കെട്ടുകള്‍ രൂപംകൊള്ളാന്‍ തുടങ്ങി. കൂടാതെ പാഠങ്ങളെ പൊഴിയുമായി ബന്ധിപ്പിച്ചിരുന്ന പുറമ്പോക്ക് തോടുകള്‍ മണ്ണ് വീണ് നികരുന്നു.
പഞ്ചായത്തിന്റെ ഉള്‍പ്രദേശം വെള്ളക്കെട്ട് ഭീഷണിയിലായി. ഇതിന് പരിഹാരം കാണുവാനായി കൂടിയ അര്‍ത്തുങ്കല്‍ ഡെവലപ്‌മെന്റ് സെന്റര്‍ എന്ന സമിതി പഞ്ചായത്തിന് നിവേദനം നല്‍കി. താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സമിതി നിവേദനത്തില്‍ ഉന്നയിച്ചു. അര്‍ത്തുങ്കല്‍ പൊഴി മണ്ണടിഞ്ഞ് ആഴം കുറഞ്ഞ സാഹചര്യത്തില്‍ മാലിന്യങ്ങള്‍ കൂടുന്നതിനാല്‍ പൊഴി ഡ്രജ്ജ് ചെയ്യുക, അര്‍ത്തുങ്കല്‍, ചേന്നവേലി പൊഴികളിലേക്ക് വരുന്ന പുറമ്പോക്ക് തോടുകള്‍ ആഴംകൂട്ടുകയും കരിങ്കല്‍ പിച്ച് കെട്ടുകയും ചെയ്യുക. അര്‍ത്തുങ്കല്‍ പൊഴിയിലേക്ക് കനാല്‍ ജലനിരപ്പില്‍ നിന്നും ആറടി താഴ്ച്ചയില്‍ കുഴിച്ച് രണ്ട് കുഴികളെയും ബന്ധിപ്പിക്കുക. ഹാര്‍ബറിന്റെ തെക്ക് ഭാഗത്ത് കിടക്കുന്ന പൊഴിയില്‍ കടലിനോട് ചേരുന്നിടത്ത് ഡ്രജ് ചെയ്യുന്നതിനോടൊപ്പം മണിയാമ്പൊഴി തോടും ഡ്രജ് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."